×

ഹസനും സുധീരനും ഉണ്ണിത്താനും നേര്‍ക്കുനേര്‍ – തന്റെ രാജി കാരണം തുറന്നടിച്ച്‌ സുധീരന്‍

തിരുവനന്തപുരം: കെപിസിസി അദ്ധ്യക്ഷ പദവിയില്‍ നിന്ന താന്‍ രാജി വച്ചത് ഗ്രൂപ്പ് മാനേജര്‍മാരുടെ വളഞ്ഞിട്ട ആക്രമണം കാരണമെന്ന് തുറന്നടിച്ച്‌ വി എം.സുധീരന്‍. താന്‍ ഗ്രൂപ്പ് വൈരത്തിന്റെ ഇരയായിരുന്നു. ഇതാദ്യമായാണ് സുധീരന്‍ രാജി കാരണം തുറന്നടിക്കുന്നത്. തന്നെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കാതെ വന്നപ്പോളാണ് രാജി വെക്കേണ്ടി വന്നത്. ഇതോടെ കെപിസിസി രാഷ്ട്രീയ കാര്യ സമിതിയിലെ അനുരഞ്ജന ശ്രമങ്ങള്‍ പാളിയിരിക്കുകയാണ്. ഗ്രൂപ്പ് വൈരം കാരണം സംഘടനാ സംവിധാനം മുന്നോട്ട് കൊണ്ടുപോകാനായില്ലെന്നും സുധീരന്‍ പറഞ്ഞു.

പാര്‍ട്ടിക്കുവേണ്ടി വെള്ളം കോരിയിട്ടും തന്നെ തഴഞ്ഞെന്നും സ്വന്തം നാട്ടില്‍ ഒരു സീറ്റ് ചോദിച്ചിട്ട് തന്നില്ലെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ കെപിസിസി നേതൃയോഗത്തില്‍ വിമര്‍ശനം ഉയര്‍ത്തിയിരുന്നു.

കെപിസിസി പ്രസിഡന്റ് എം.എം ഹസ്സനും രാജ്‌മോഹന്‍ ഉണ്ണിത്താനും തമ്മില്‍ യോഗത്തില്‍ വലിയ ഏറ്റുമുട്ടലാണ് ഉണ്ടായത്. രാജ്യസഭാ സീറ്റ് വിഷയത്തില്‍ വീഴ്ച പറ്റിയെന്നും വിമര്‍ശനം അതിരു കടന്നുവെന്നും പറഞ്ഞ ഹസ്സനെ ശക്തമായ ഭാഷയിലാണ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ വിമര്‍ശിച്ചത്. ഹസ്സന് തങ്ങളെ തിരുത്താന്‍ എന്ത് അവകാശമെന്നും ഉണ്ണിത്താന്‍ ചോദിച്ചു. മറ്റു നേതാക്കള്‍ ഇടപെട്ടാണ് അദ്ദേഹത്തെ ശാന്തനാക്കിയത്.

കെ.എസ്.യുവിലൂടെയും യൂത്ത് കോണ്‍ഗ്രസിലൂടെയും വളര്‍ന്നു വന്ന നേതാക്കളേയാണ് യുവ നേതാക്കള്‍ വിമര്‍ശിക്കുന്നത്. ഈ ചിന്ത യുവാക്കള്‍ക്കുണ്ടാകണമെന്ന് കെ.സി ജോസഫ് പറഞ്ഞു.സോളാര്‍ വിഷയത്തിലുള്‍പ്പെടെ മാധ്യമങ്ങളില്‍ പാര്‍ട്ടിയെ ന്യായീകരിച്ച തനിക്ക് സ്ഥാനമാനങ്ങള്‍ തരുന്നതില്‍ എന്താണ് വിഷമമെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ചോദിച്ചു. ഉണ്ണിത്താനെ കോണ്‍ഗ്രസ് വക്താവാക്കിയതിനേക്കുറിച്ച്‌ ഹസ്സന്‍ സംസാരിച്ചപ്പോള്‍, ഹസ്സനല്ല ഹൈക്കമാന്‍ഡാണ് തന്നെ വക്താവാക്കിയത് എന്ന് രാജ്‌മോഹന്‍ തിരിച്ചടിച്ചു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top