ലക്ഷ്മണന്റെ കെട്ടു കഥ പിന്‍വലിച്ച് സുധാകരന്‍ ക്ഷമ . ചോദിക്കുന്നുവെന്ന്
കണ്ണൂര്‍: രണ്ട് പതിറ്റാണ്ടുകള്‍ക്ക് ശേഷം നാളെ കോണ്‍ഗ്രസില്‍ അദ്ധ്യക്ഷ തിരഞ്ഞെടുപ്പ് നടക്കുകയാണ്. ഔദ്യോഗിക സ്ഥാനാര്‍ത്ഥിയല്ലെന്ന് നേതാക്കള്‍ പറയുന്നെങ്കിലും മല്ലികാര്‍ജുന ഖാര്‍ഗെയെ നേതാക്കള്‍ ഏതാണ്ട് പൂര്‍ണമായും പിന്തുണയ്‌ക്കുന്നുണ്ട്.
മലയാളിയാണെങ്കിലും കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ ബഹുഭൂരിപക്ഷവും മറ്റൊരു സ്ഥാനാര്‍ത്ഥിയായ ശശി തരൂരിനെ പിന്തുണയ്‌ക്കുന്നില്ല. തന്റെ പിന്തുണ ഖാര്‍ഗെയ്‌ക്കാണെന്ന് ചൂണ്ടിക്കാട്ടി തെക്കന്‍ കേരളത്തിലെ പാര്‍ട്ടി നേതാക്കളെ കുറ്റപ്പെടുത്തി കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ രംഗത്തെത്തുകയും ചെയ്‌തു.
ഒരു ഇംഗ്ളീഷ് മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ രാമായണ കഥയെ ദുര്‍വ്യാഖ്യാനം ചെയ്‌തശേഷം കെ.സുധാകരന്‍ വടക്കന്‍ കേരളത്തില്‍ നിന്നുളള നേതാക്കള്‍ ധൈര്യമുളളവരും രാഷ്‌ട്രീയ ഭേദമന്യേ വിശ്വസിക്കാന്‍ കൊളളാവുന്നവരാണെന്നും പറഞ്ഞു. തെക്കന്‍ കേരളത്തില്‍ നിന്നുളള നേതാക്കളെ വിശ്വസിക്കാന്‍ കൊളളാത്തവരാണെന്നും പറഞ്ഞു. ഇതിനെ ധ്വനിപ്പിക്കാനാണ് രാമായണ കഥയെ ദുര്‍വ്യാഖ്യാനം ചെയ്‌തത്. കഥ ഇങ്ങനെ ‘രാവണ വധത്തിന് ശേഷം ശ്രീരാമ ദേവന്‍ ലക്ഷ്‌മണനും സീതാ ദേവിയ്‌ക്കുമൊപ്പം തിരികെ വരികയായിരുന്നു. വിമാനം ദക്ഷിണ കേരളത്തിന് മുകളിലെത്തിയപ്പോള്‍ സഹോദരനെ കടലില്‍ തളളിയിട്ട് സീതയുമായി കടന്നുകളയാന്‍ ലക്ഷ്‌മണന്‍ ആലോചിച്ചു. എന്നാല്‍ തൃശൂരെത്തിയപ്പോള്‍ ലക്ഷ്മണന്റെ മനസുമാറി പശ്ചാത്താപമുണ്ടായി.’ കെ.സുധാകരന്‍ പറയുന്നു. ശേഷം രാമന്‍ ഇക്കാര്യം അറിഞ്ഞെന്നും ‘അത് നിന്റെ തെറ്റല്ല നമ്മള്‍ കടന്നുവന്ന ഭൂമിയുടെ പ്രശ്‌നമാണ്’ എന്ന് ലക്ഷ്‌മണനെ ആശ്വസിപ്പിച്ചെന്നും പൊട്ടിച്ചിരിച്ചുകൊണ്ട് സുധാകരന്‍ പറയുന്നു. കേരളത്തിലെ നേതാക്കളുടെ പൊതുസ്വഭാവത്തെക്കുറിച്ചുളള ചോദ്യത്തിലാണ് കെ.സുധാകരന്‍ ഇങ്ങനെ വക്രമായി മറുപടി നല്‍കിയത്.
ശശി തരൂരിനെ കുറിച്ച് ജി.സുധാകരന്‍ പറഞ്ഞത് ഇങ്ങനെ.’തരൂര്‍ നല്ലൊരു വ്യക്തിത്വത്തിന് ഉടമയാണ്. എന്നാല്‍ സംഘടനാ കാര്യങ്ങളില്‍ തരൂരിന് പ്രവര്‍ത്തന പാരമ്ബര്യമില്ല
ബുദ്ധിയും സാമര്‍ദ്ധ്യവും പോര ജനാധിപത്യ രാഷ്‌ട്രത്തില്‍ നയിക്കാനുളള കഴിവാണ് പ്രധാനം’എന്നും കെ.സുധാകരന്‍ അഭിപ്രായപ്പെട്ടു. പാര്‍ട്ടിയുടെ വിവിധ തലത്തില്‍ പ്രവര്‍ത്തിച്ച് വളര്‍ന്നുവന്നയാളാണ് ഖാര്‍ഗെയെന്നും അദ്ദേഹത്തിന്റെ അനുഭവ സമ്ബത്ത് പാര്‍ട്ടിയെ നയിക്കാന്‍ പര്യാപ്‌തമാണെന്നും സുധാകരന്‍ പറഞ്ഞു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്