×

കോവിഡ് മൂലം 30 വര്‍ഷമായ അധ്യാപക ജോലി ഇല്ലാതായി- വീട്ടില്‍ സ്‌റ്റേഷനറി കട തുടങ്ങി – വന്‍ വിജയം കോഴിക്കോട് :

കൊടുവള്ളി ഗുരുകുലം കോളേജിന്റെ ഉടമയും മൂന്ന് പതിറ്റാണ്ടിന്റെ അദ്ധ്യാപന പരിചയവുമുള്ള ഷാജി ജീവിതത്തില്‍ ആദ്യമായാണ് മറ്റൊരു ജോലി ചെയ്യുന്നതും. അതിജീവനത്തിനായി ഷാജി കണ്ടെത്തിയ പുതിയ മാതൃക ഇന്ന് വിജയത്തിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. 1990 ലാണ് ഷാജി പാരലല്‍ കോളേജ് അദ്ധ്യാപകനായി ജോലി തുടങ്ങുന്നത്. ഫിസിക്സ് ആയിരുന്നു വിഷയം. പിന്നീട് 1994ല്‍ സ്വന്തം നാടായ മാനിപുരത്ത് മലബാര്‍ കോളേജ് എന്ന പേരില്‍ സ്വന്തമായൊരു സമാന്തര വിദ്യാഭ്യാസ സ്ഥാപനം ആരംഭിച്ചു.

കാലി വളര്‍ത്തലും കൃഷിയുമടക്കം പലതരത്തിലുള്ള സംരഭങ്ങളെ കുറിച്ച്‌ ആലോചിച്ചെങ്കിലും കേവലം അഞ്ച് സെന്റ് ഭൂമിയും അതിലൊരു വീടുമുള്ള ഷാജിയുടെ ചുറ്റുപാടില്‍ അതൊന്നും പ്രായോഗികമായിരുന്നില്ല.

അങ്ങനെയാണ് ആദ്യമായി ഷാജിയുടെ ഭാര്യയുടെ മനസ്സില്‍ വന്ന ഒരു ആശയം പ്രാവര്‍ത്തികമാക്കുന്നത്. മാക്സികള്‍ കൊണ്ടുവന്ന് വില്‍പന നടത്താമെന്നായിരുന്നു ഷാജിയുടെ ഭാര്യ മുന്നോട്ടുവെച്ച നിര്‍ദ്ദേശം, അങ്ങനെ ആദ്യമായി 5000 രൂപക്ക് മാക്സികള്‍ എത്തിച്ച്‌ കച്ചവടം തുടങ്ങുകയായിരുന്നു. ഇതിന് നാട്ടുകാരില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും വലിയ പിന്തുണ ലഭിച്ചു. ഇതോടെ കൂടുതല്‍ സാധനങ്ങള്‍ എത്തിച്ച്‌ കച്ചവടം വിപുലീകരിക്കുകയായിരുന്നു. തന്റെ വിദ്യാഭ്യാസ സ്ഥാപനത്തില്‍ നിന്നുള്ള ബെഞ്ചും ഡെസ്‌കും മേശകളും അലമാരകളുമെല്ലാം എത്തിച്ചാണ് കട തുടങ്ങാനുള്ള സജ്ജീകരണങ്ങള്‍ ഒരുക്കിയത്. വീടിന്റെ പോര്‍ച്ചില്‍ തന്നെയാണ് കട ഒരുക്കിയിട്ടുള്ളത്.

 

നാട്ടുകാരില്‍ നിന്നും അയല്‍വാസികളില്‍ നിന്നും മികച്ച പിന്തുണയാണ് ഇപ്പോള്‍ തന്റെ പുതിയ സംരംഭത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നതെന്ന് ഷാജി പറയുന്നു. ഇവിടെ ലഭിക്കാത്ത സാധനങ്ങള്‍ മാത്രമാണ് ഇപ്പോള്‍ തന്റെ അയല്‍വാസികള്‍ മറ്റുകടകളില്‍ പോയി വാങ്ങുന്നത്. കോളേജ് ഉടന്‍ തുറക്കാന്‍ കഴിയട്ടെ എന്ന പ്രത്യാശയിലാണ് ഷാജിയും കുടുംബവും കോളേജിലെ മറ്റു ജീവനക്കാരും

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top