“ടൗട്ടേ” ചുഴലിക്കാറ്റ് അതിതീവ്ര കൊടുങ്കാറ്റായി മാറും; അഞ്ച് സംസ്ഥാനങ്ങളില്‍ രക്ഷാപ്രവര്‍ത്തന സംഘത്തെ നിയോഗിച്ച് കേന്ദ്രം;
ന്യൂഡല്‍ഹി: അറബിക്കടലില്‍ ന്യൂനമര്‍ദ്ദത്തെ തുടര്‍ന്ന് രൂപംകൊണ്ട് ടൗട്ടേ ചുഴലിക്കാറ്റ് രാജ്യത്തെ കൂടുതല്‍ ദുരിതത്തിലാക്കുന്നു. അടുത്ത ആറ് മണിക്കൂറിനുള്ളില്‍ ടൗട്ടേ ചുഴലിക്കാറ്റ് കൂടുതല്‍ ശക്തമാകുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്. ഗുജറാത്ത് ദിയു തീരങ്ങളില്‍ ചുഴലിക്കാറ്റ് ആഞ്ഞടിക്കാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഈ വര്‍ഷം രാജ്യത്ത് വന്നിരിക്കുന്ന ആദ്യ ചുഴലിക്കാറ്റാണ് ടൗട്ടേ. കോവിഡ് രണ്ടാം തരംഗം അതിതീവ്രമായി പടരുന്നതിനിടയില്‍ ചുഴലിക്കാറ്റിന്റെ ഭീഷണി കൂടി ഉയരുന്നത് സര്‍ക്കാരിനെയും ആരോഗ്യ സംവിധാനത്തെയും ആശങ്കയിലാക്കിയിട്ടുണ്ട്.
അടുത്ത 12 മണിക്കൂറിനുള്ളില്‍ ടൗട്ടേ ഏറ്റവും ശക്തി കൂടിയ അവസ്ഥയിലെത്തും. ഗുജറാത്ത് തീരത്തിലെ പൊരബാന്ദറിലൂടെയും നളിയയിലൂടെയും ചൊവ്വാഴ്ചയായിരിക്കും ടൗട്ടേ കടന്നുപോകുക. ദേശീയ ദുരന്ത നിവാരണ ഫോഴ്സിന്റെ 50 ടീമുകളെ അഞ്ച് സംസ്ഥാനങ്ങളിലേക്കായി കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ചിട്ടുണ്ട്. കേരളം, കര്‍ണാടക, തമിഴ്‌നാട്, ഗുജറാത്ത്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലാണ് രക്ഷാപ്രവര്‍ത്തന സംഘത്തെ നിയോഗിച്ചിട്ടുള്ളത്.
അതേസമയം ടൗട്ടെ ചുഴലിക്കാറ്റിനെത്തുടര്‍ന്ന് സംസ്ഥാനത്തെ ഒമ്ബത് ജില്ലകളില്‍ കാലാവസ്ഥാ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. തൃശൂര്‍, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് റെഡ് അലര്‍ട്ട്. ലക്ഷദ്വീപിലും റെഡ് അലര്‍ട്ടുണ്ട്. മറ്റു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. നേരത്തെ വടക്കന്‍ ജില്ലകളില്‍ മാത്രമായിരുന്നു റെഡ് അലര്‍ട്ട് ഉണ്ടായിരുന്നത്.
കേരള തീരത്ത് ചുഴലിക്കാറ്റിന്റെ സ്വാധീനം മെയ് 16 വരെ തുടരുമെന്നതിനാല്‍ അതിതീവ്രമോ അതിശക്തമായതോ ആയ മഴക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കടലാക്രമണം, ശക്തമായ ഇടിമിന്നല്‍ തുടങ്ങിയവയ്ക്കും സാധ്യത ഉണ്ട്..
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്