×

3 രാജ്യങ്ങളിലെ ന്യൂനപക്ഷങ്ങളായ ഹിന്ദു, സിഖ്, ബുദ്ധ, ജൈന, പാഴ്സി, ക്രിസ്റ്റ്യൻ മതവിഭാഗങ്ങളിലുള്ളപൗരത്വം – അമിത് ഷാ

ഈ നിയമം ഇന്ത്യൻ പൗരത്വം ആഗ്രഹിക്കുന്നവർക്ക് വേണ്ടിയിട്ടുള്ളതാണ്. 2014 ഡിസംബർ 31ന് മുൻപ് ഇന്ത്യയുടെ മൂന്ന് അയല്‍രാജ്യങ്ങളില്‍ നിന്നായി മതപരമായ പീഡനം അനുഭവിക്കേണ്ടി വന്നതിനെ തുടർന്ന് ഇന്ത്യയിലെത്തി അഭയം പ്രാപിച്ചവർക്ക് വേണ്ടിയാണ് പൗരത്വനിയമം 2024.

മൂന്ന് അയല്‍രാജ്യങ്ങള്‍ – അഫ്ഗാനിസ്ഥാൻ, പാകിസ്താൻ, ബംഗ്ലാദേശ്.

ഈ രാജ്യങ്ങളില്‍ നിന്നെത്തിയ ആറ് വിഭാഗങ്ങളില്‍പ്പെടുന്ന ന്യൂനപക്ഷ സമുദായങ്ങള്‍ക്ക് വേണ്ടിയുള്ളതാണ് നിയമം. അതായത് ഹിന്ദു, സിഖ്, ബുദ്ധ, ജൈന, പാഴ്സി, ക്രിസ്റ്റ്യൻ മതവിഭാഗങ്ങളിലുള്ളവരാണ് നിയമപ്രകാരം പൗരത്വത്തിന് അർഹരാവുക. സെക്ഷൻ 6B പ്രകാരം യോഗ്യരായവർക്ക് ഓണ്‍ലൈനായി പൗരത്വ അപേക്ഷ നല്‍കാം.

പൗരത്വം നേടുന്നതിനും പുനരധിവാസത്തിനുമായി തടസങ്ങള്‍ നേരിട്ടിരുന്നവർക്ക് സിഎഎ ആശ്വാസകരമാകും. പതിറ്റാണ്ടുകളായി ദുരിതമനുഭവിക്കുന്നവർക്ക് സമൂഹത്തില്‍ മാന്യമായി ജീവിക്കാൻ ഈ നിയമം സഹായകരമാകും. ദുരിതബാധിതരുടെ സാംസ്കാരികപരവും ഭാഷാപരവും സാമൂഹികപരവുമായ സ്വത്വത്തെ സംരംക്ഷിക്കാൻ പൗരത്വനിയമത്തിന് സാധിക്കും. സാമ്ബത്തിക, വാണിജ്യ ആവശ്യങ്ങളും സ്വതന്ത്ര സഞ്ചാരം, വസ്തു വാങ്ങല്‍ എന്നീ അവകാശങ്ങളും ഉറപ്പുനല്‍കും.

പൗരത്വ നിയമത്തെക്കുറിച്ച്‌ ചില തെറ്റായ ധാരണകള്‍ നിലിനില്‍ക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നുണ്ട്. സിഎഎ പൗരത്വം നല്‍കാനുള്ള നിയമമാണ്. ഏത് മതത്തില്‍പ്പെട്ട ഇന്ത്യൻ പൗരനാണെങ്കിലും ആ വ്യക്തിയുടെ പൗരത്വത്തെ എടുത്തുകളായാൻ സിഎഎയ്‌ക്ക് സാധിക്കില്ല. വർഷങ്ങളോളം പീഡനം അനുഭവിച്ചവർക്ക്, ഇന്ത്യയല്ലാതെ മറ്റൊരു അഭയമില്ലെന്ന് തിരിച്ചറിഞ്ഞ് ഈ രാജ്യത്തെത്തിയവർക്ക് വേണ്ടി മാത്രമുള്ളതാണ് പൗരത്വ നിയമം 2024 ” വിജ്ഞാപനത്തില്‍ വ്യക്തമാക്കുന്നു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top