ഒന്ന് സ്വിച്ചിട്ടാല്‍ പാകിസ്ഥാനില്‍ പിന്നെ ആര്‍ക്കും ടിവിയോ മൊബൈലോ കാണാന്‍ സാധിക്കില്ല, പ്രചരണ വേദിയില്‍ ചിരി പടര്‍ത്തി ശ്രീധരന്‍ പിള്ള
തിരുവനന്തപുരം: മിഷന്‍ ശക്തി വിജയകരമായി പൂര്‍ത്തിയാക്കിയെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെ പ്രചാരണ പ്രസംഗത്തില്‍ ചിരി പടര്‍ത്തി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍ പിള്ള. ഒന്ന് സ്വിച്ചമര്‍ത്തിയാല്‍ മൂന്ന് മിനിറ്റുകൊണ്ട് പാകിസ്ഥാനില്‍ ആര്‍ക്കും ടിവി കാണാന്‍ പറ്റില്ലെന്നായിരുന്നു പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞത്. തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
”ഇന്ത്യ ഒരു സ്വിച്ച് അമര്‍ത്തിയാല്‍ പാക്കിസ്ഥാനില്‍ പിന്നെ ആര്‍ക്കും ടിവി കാണാന്‍ സാധിക്കില്ലെന്നും എല്ലാം നിശ്ചലമാണെന്നും പറഞ്ഞായിരുന്നു ശ്രീധരന്‍ പിള്ളയുടെ പ്രസംഗം. പാക്കിസ്ഥാനില്‍ പിന്നെ കമ്ബി തപാല്‍ ഉണ്ടാകില്ല. മൊബൈല്‍ ഫോണ്‍ ഉണ്ടാവില്ല. ഈ മൂന്ന് മിനുട്ട് കൊണ്ട് അവരെയൊക്ക നിശ്ചലമാക്കാന്‍ സാധിക്കുന്ന ലോകത്തിലെ മഹാശക്തിയായ നാലാമത്തെ രാജ്യമായി നരേന്ദ്ര മോദി നയിക്കുന്ന ഇന്ത്യാ രാജ്യം മാറിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇതിനോടകം ശ്രീധരന്‍ പിള്ളയുടെ പ്രസംഗം സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.
ഇന്ത്യ പാകിസ്ഥാനില്‍ നടത്തിയ മിന്നലാക്രമണത്തെ കുറിച്ചും ശ്രീധരന്‍ പിള്ള പ്രസംഗത്തില്‍ പറയുന്നുണ്ട്. ”അമേരിക്കയും ഇസ്രയേലുമല്ലാതെ ലോകത്ത് സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തി വിജയിച്ച ഒരു രാജ്യത്തെയും നിങ്ങള്‍ക്ക് കാണാന്‍ സാധിക്കില്ല. ചൈനയ്ക്കോ റഷ്യയ്ക്കോ പോലും അതിന് സാധിച്ചിട്ടില്ല. പക്ഷേ സര്‍ജിക്കല്‍ സ്‌ട്രൈക്ക് എന്ന് പറഞ്ഞാല്‍ ഇന്ത്യാ രാജ്യത്തെ ഒരു സൈനികന് അല്ലെങ്കില്‍ ഒരാളെ ശത്രുരാജ്യം ആക്രമിച്ചാല്‍ അവരെ കണ്ടെത്തി അവരുടെ രാജ്യത്ത് പോയി അവനെ ഉന്മൂലനം ചെയ്ത ശേഷം ഒരു പോറല്‍ പോലും ഏല്‍ക്കാതെ തിരിച്ചെത്തുന്ന വിസ്മയകരമായ മുന്നേറ്റം ഇന്ത്യാ രാജ്യത്തുണ്ടായി, അതാണ് ഇന്ത്യ.” – ശ്രീധരന്‍ പിള്ള പറഞ്ഞു
രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗത്തിലായിരുന്നു ഉപഗ്രഹങ്ങളെ ആക്രമിച്ച് വീഴ്ത്തുന്ന ശേഷി ഇന്ത്യ കൈവരിച്ച വിവരം ജനങ്ങളെ അറിയിച്ചത്. ഇതിന് പിന്നാലെയായിരുന്നു ശ്രീധരന്‍ പിള്ളയുടെ പ്രസംഗം.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്