നടയടച്ചിട്ടാല്‍ കോടതിയലക്ഷ്യമാവില്ലേ? അടച്ചിടുമെന്നു പ്രഖ്യാപിക്കും മുമ്ബ് തന്ത്രി വിളിച്ചെന്ന് ശ്രീധരന് പിള്ള
കോഴിക്കോട്: തുലാമാസ പൂജയ്ക്കിടെ, ആചാരലംഘനമുണ്ടായാല്‍ നട അടച്ചിടുമെന്ന് പ്രഖ്യാപിക്കും മുമ്ബ് തന്ത്രി കണ്ഠര് രാജീവര് തന്നെ വിളിച്ചിരുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന് പിള്ള. നടയടച്ചിട്ടാല്‍ കോടതിയലക്ഷ്യമാവില്ലേ എന്ന ആശങ്കയിലാണ് തന്ത്രി വിളിച്ചത്. കോടതിയലക്ഷ്യം നിലനില്‍ക്കില്ലെന്നു താന്‍ പറഞ്ഞതായും ശ്രീധരന് പിള്ള വ്യക്തമാക്കി. യുവമോര്‍ച്ച സംസ്ഥാന സമിതി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഏറെ അസ്വസ്ഥനായാണ് തന്ത്രി വിളിച്ചത്. നടയടച്ചിട്ടാല്‍ കോടതിയലക്ഷ്യമാവില്ലേ എന്ന് ചോദിച്ചു. തിരുമേനി ഒറ്റക്കല്ലെന്നും കോടതിയലക്ഷ്യം നിലനില്‍ക്കില്ലെന്നും ഞാന്‍ പറഞ്ഞു. കോടതിയലക്ഷ്യക്കേസ് എടുക്കുകയാണെങ്കില്‍ ആദ്യം ഞങ്ങളുടെ പേരിലാകും. പതിനായിരക്കണക്കിനാളുകളും കൂടെയുണ്ടാകും. തിരുമേനി ഒറ്റക്കല്ല എന്ന ഒറ്റവാക്ക് മതി എന്നുപറഞ്ഞാണ് നട അടച്ചിടുമെന്ന തീരുമാനം തന്ത്രി എടുത്തത്. അതാണ് പൊലീസിനെയും ഭരണകൂടത്തെയും അങ്കലാപ്പിലാക്കിയത്- ശ്രീധരന് പിള്ള പറഞ്ഞു.
എന്നെ ഒന്നാംപ്രതിയും തന്ത്രിയെ രണ്ടാം പ്രതിയുമാക്കി കോടതിയലക്ഷ്യക്കേസ് ഫയല്‍ ചെയ്യുകയാണ് സിപിഎമ്മുകാര്‍. വിശേഷപൂജക്കായി തിങ്കളാഴ്ച വീണ്ടും നട തുറക്കുമ്ബോള്‍ യുവതികള്‍ കയറിയാല്‍ തന്ത്രി അതേപോലെ ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. തന്ത്രിസമൂഹത്തിന് കൂടുതല്‍ വിശ്വാസം ബി.ജെ.പിയിലും അതിന്റെ പ്രസിഡന്റിലുമുണ്ടെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്