വിളിച്ചിട്ടില്ലെന്ന് തന്ത്രി പറഞ്ഞെങ്കില്‍ അതാണ് ശരി; ‘നിയമോപദേശ’ത്തില്‍ മലക്കം മറിഞ്ഞ് ശ്രീധരന്‍പിള്ള

കോഴിക്കോട്: ശബരിമല തന്ത്രി വിളിച്ചെന്ന നിലപാട് മാറ്റി ബിജെപി അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള. വിളിച്ചിട്ടില്ലെന്ന് തന്ത്രി പറഞ്ഞെങ്കില്‍ അതാണ് ശരിയെന്നും ശ്രീധരന്‍പിള്ള പറഞ്ഞു. തന്ത്രി എന്നല്ല തന്ത്രി കുടുംബത്തിലെ ആരോ വിളിച്ചെന്നാണ് ഉദ്ദേശിച്ചത്. ആരാണ് വിളിച്ചതെന്ന് ഓര്‍മ്മയില്‍ ഇല്ലെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.
കോഴിക്കോട് യുവമോര്‍ച്ചാ പ്രസംഗത്തിനിടെയായിരുന്നു ശ്രീധരന്‍പിളളയുടെ വിവാദ പ്രസംഗം. ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചാല്‍ നട അടക്കുമെന്ന പരാമര്‍ശത്തിന് മുന്‍പായി തന്ത്രി തന്നെ വിളിച്ചിരുന്നെന്നും നിയമോപദേശം തേടിയെന്നുമാണ് ശ്രീധരന്‍പിള്ള പറഞ്ഞത്. ഇതിനെതിരെ മുഖ്യമന്ത്രിയുള്‍പ്പടെയുള്ള ആളുകള്‍ രംഗത്തെത്തിയിരുന്നു. ഇക്കാര്യത്തില്‍ ആദ്യമൊന്നുവിശദീകരിക്കാന്‍ ശ്രീധരന്‍പിള്ള തയ്യാറായിരുന്നില്ല. എന്നാല്‍ ശ്രീധരന്‍പിള്ളയില്‍ നിന്ന് നിയമോപദേശം തേടിയിട്ടില്ലെന്ന് തന്ത്രി ദേവസ്വം ബോര്‍ഡില്‍ നിലപാട് വ്യക്തമാക്കിയതിന് പിന്നാലെയാണ് ബിജെപി അധ്യക്ഷന്റെ നിലപാട് മാറ്റം
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്