‘അട്ടക്കളുങ്ങര ജയിലില്‍ വച്ച് ആപത്ത് ഉണ്ടാകാന്‍ സാധ്യത ‘- സ്വപ്‌നയ്ക്ക് കര്‍ശന സുരക്ഷ ഏര്‍പ്പെടുത്താന്‍ കോടതി
കൊച്ചി: തനിക്ക് വധഭീഷണിയുണ്ടെന്ന് സ്വര്‍ണക്കടത്ത് കേസ് പ്രതിയായ സ്വപ്ന സുരേഷ് അറിയിച്ചതിനെ തുടര്‍ന്ന് സ്വപ്‌നയ്ക്ക് മതിയായ സുരക്ഷ നല്‍കണമെന്ന് കോടതി നിര്‍ദ്ദേശം. കൊച്ചി അഡീഷണല്‍ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ഈ നിര്‍ദ്ദേശം നല്‍കിയത്. ജയില്‍ ഡിജിപിയ്‌ക്കും സൂപ്രണ്ടിനോടുമാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം ഈ മാസം 22 വരെ സ്വപ്‌നയെ കോടതി റിമാന്‍ഡ് ചെയ്‌തു.
സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് തനിക്ക് വധഭീഷണിയുണ്ടെന്ന് കോടതിയില്‍ മൊഴി നല്‍കിയ സ്വപ്‌ന കേസില്‍ ഉള്‍പ്പെട്ട ഉന്നതരുടെ പേര് പുറത്ത് പറഞ്ഞാല്‍ തന്നെയും കുടുംബത്തെയും വകവരുത്തുമെന്ന് ഭീഷണിയുളളതായി കോടതിയെ അറിയിച്ചു. അന്വേഷണ ഏജന്‍സികളുമായി സഹകരിക്കരുതെന്ന് ജയില്‍, പൊലീസ് വകുപ്പ് ഉദ്യോഗസ്ഥരെന്ന് തോന്നുന്ന ചിലര്‍ തന്നോട് ജയിലില്‍ വച്ച് ആവശ്യപ്പെട്ടു. തനിക്ക് സംരക്ഷണം വേണമെന്നും കോടതിയെ സ്വപ്‌ന അറിയിച്ചു.
നവംബര്‍ 25നു മുന്‍പ് തന്നെ പല തവണ ഇവര്‍ ഭീഷണിപ്പെടുത്തിയിരുന്നു. തനിക്കും കുടുംബാംഗങ്ങള്‍ക്കും കോടതി സംരക്ഷണം ഉറപ്പാക്കണമെന്ന് കൊച്ചി അഡീഷണല്‍ സെഷന്‍സ് കോടതിയിലാണ് സ്വപ്‌ന ആവശ്യപ്പെട്ടത്. കസ്‌റ്റംസിന്റെ കസ്‌റ്റഡി കഴിഞ്ഞ് പോകേണ്ടത് തിരുവനന്തപുരത്തെ അട്ടക്കുളങ്ങര ജയിലിലാണ്. ഇവിടെ വച്ച് തന്റെ ജീവന് ആപത്തുണ്ടാകാന്‍ സാദ്ധ്യതയുണ്ട്.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്