×

സോളാറില്‍ കുടുങ്ങി വീണ്ടും കോണ്‍ഗ്രസ്, അടൂര്‍ പ്രകാശ്, ഹൈബി , അനില്‍കുമാര്‍ ​ ക്കെതിരെ ലൈംഗിക പീഡനക്കേസ്

ലോക്സഭ തിരഞ്ഞെടുപ്പ് അടുക്കെ കോണ്‍ഗ്രസിന് തിരിച്ചടിയായി വീണ്ടും സോളാര്‍ വിവാദം. സോളാര്‍ കേസുമായി ബന്ധപ്പെട്ട് മൂന്ന് എം.എല്‍.എമാര്‍ക്കെതിരെ ലൈംഗിക പീഡനത്തിന് കെസടുത്തു. സോളാര്‍ വ്യവസായം തുടങ്ങാന്‍ സഹായം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയെ തുടര്‍ന്നാണ് നടപടി. കേസില്‍ ക്രൈംബ്രാഞ്ച് ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് കോടതിയില്‍ സമര്‍പ്പിച്ചു.

സോളാര്‍ പാനലുകള്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ടീം സോളാര്‍ കമ്ബനിയുടെ തട്ടിപ്പിന്റെ പിന്നാലെയാണ് അടുത്ത കേസ്. ജനപ്രതിനിധികളുടെ കേസുകള്‍ പരിഗണിക്കുന്ന കൊച്ചിയിലെ പ്രത്യേക കോടതിയിലാണ് ക്രൈംബ്രാഞ്ച് എഫ്‌.ഐ.ആര്‍ സമര്‍പ്പിച്ചിരിക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ കേസ് വന്നിരിക്കെ കോണ്‍ഗ്രസിന് വലിയ തിരിച്ചടിയായേക്കുമെന്നാണ് വിലയിരുത്തല്‍.

ലൈംഗിക പീഡനം നടത്തിയെന്ന സോളാര്‍ വിവാദ നായികയുടെ
പരാതിയില്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്ക് എതിരെ ക്രൈം ബ്രാഞ്ച് കേസെടുത്തു. അടൂര്‍ പ്രകാശ്, ഹൈബി ഈഡന്‍, എപി അനില്‍കുമാര്‍ എന്നിവര്‍ക്ക് എതിരെയാണ് കേസെടുത്തത്.

സോളാര്‍ വ്യവസായം തുടങ്ങാന്‍ സഹായ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു എന്നാണ് പരാതി. ജനപ്രതിനിധികള്‍ക്ക് എതിരായ കേസ് പരിഗണിക്കുന്ന കോടതിയില്‍ എഫ്‌ഐആര്‍ സമര്‍പ്പിച്ചു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top