അയ്യപ്പഭക്തരുടെ പ്രതിഷേധത്തിന് എസ്എന്‍ഡിപി യോഗത്തിന്റെ പിന്തുണയില്ലെന്ന് വെള്ളാപ്പള്ളി നടേശന്‍;
ആലപ്പുഴ: ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് രാജിവെക്കണമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. അയ്യപ്പഭക്തരുടെ പ്രതിഷേധത്തിന് എസ്എന്‍ഡിപി യോഗത്തിന്റെ പിന്തുണയില്ലെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.
തന്ത്രിയും തന്ത്രികുടുംബവും മാത്രം അടങ്ങുന്നതല്ല ഹിന്ദു സമൂഹം. ഹിന്ദു സംഘടനകളുടെ യോഗം സര്‍ക്കാര്‍ വിളിക്കണമെന്നും വെള്ളാപ്പള്ളി പറഞ്ഞു. സമരം തുടര്‍ന്നാല്‍ സമാന്തര പ്രതിരോധ സമരത്തെ കുറിച്ച് എസ്എന്‍ഡിപി ആലോചിക്കുമെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.
കോടതി വിധിക്കെതിരെ തെരുവില്‍ ഇറങ്ങിയത് ശരിയായില്ല. ശബരിമല സ്ത്രീപ്രവേശനത്തില്‍ സുപ്രീംകോടതി വിധി അംഗീകരിക്കണം. വിധി മറികടക്കാന്‍ നടപടി ആലോചിക്കണം.ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന് നിലപാടില്ലെന്നും വെള്ളാപ്പള്ളി നടേശന്‍ ആരോപിച്ചു. രണ്ട് വള്ളത്തിലും കാലുവെക്കുന്ന പത്മകുമാര്‍ രാജിവെക്കണം. ദേവസ്വം പ്രസിഡന്റ് എന്‍എസ്എസിന്റെ ആളാണോ പാര്‍ട്ടിയുടെ ആളാണോ എന്ന് ഇപ്പോള്‍ പറയുന്നില്ല. സര്‍ക്കാര്‍ നിരപരാധിത്വം വ്യക്തമായി പറഞ്ഞുകഴിഞ്ഞുവെന്നും വെള്ളാപ്പള്ളി പറഞ്ഞു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്