×

ഈര്‍ക്കില്‍ പാര്‍ട്ടികളെ ഒഴിവാക്കണം. കുട്ടനാട് കോണ്‍ഗ്രസും സിപിഎമ്മും മാത്രമേയുള്ളു. – വെള്ളാപ്പള്ളി നടേശന്‍

കൊച്ചി: കുട്ടനാട് നിയമസഭ സീറ്റ് ചെറുപാര്‍ട്ടികള്‍ക്ക് നല്‍കുന്നതിനെതിരേ എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ രം​ഗത്ത്. കുട്ടനാട് ഉപതെരഞ്ഞെടുപ്പില്‍ ഈര്‍ക്കില്‍ പാര്‍ട്ടികള്‍ക്ക് സീറ്റ് നല്‍കുന്നതിലൂടെ ജനങ്ങളുടെ ബുദ്ധിയെ ചോദ്യം ചെയ്യുകയാണ് യുഡിഎഫും എല്‍ഡിഎഫും ചെയ്യുന്നതെന്ന് വെള്ളാപ്പള്ളി ആരോപിച്ചു.

യുഡിഎഫ് സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കാനാണ് പോകുന്നത്. കേരള കോണ്‍ഗ്രസ് മാണിയും ജോസഫും തമ്മില്‍ സീറ്റിനുള്ള കടിപിടിയാണ്. മാണി കോണ്‍ഗ്രസിന് കുട്ടനാട് ഒരു യൂണിറ്റ് പോലുമില്ല. ജോസഫിന് മൂന്ന് പഞ്ചായത്തില്‍ രണ്ടിടത്തു മാത്രമേ അല്പമെങ്കിലും സാന്നിധ്യമുള്ളു. പതിനൊന്ന് കേരള കോണ്‍ഗ്രസ് പാര്‍ട്ടികളുണ്ട്. എന്നിട്ട് തവള വീര്‍ക്കുന്നതുപോലെ വീര്‍ക്കുകയാണ്. അത്ര വലിയ ശക്തിയുണ്ടെങ്കില്‍ ഒറ്റയ്ക്ക് നില്‍ക്കട്ടെ, അപ്പോഴറിയാം.

ഇടതുപക്ഷം സീറ്റ് എന്‍സിപിക്ക് കൊടുക്കാന്‍ പോകുകയാണ്. ഒരു കൊതുമ്ബുവള്ളത്തില്‍ കയറാന്‍ തികച്ച്‌ ആളില്ലാത്ത പാര്‍ട്ടിക്കാണ് സീറ്റ് കൊടുക്കാന്‍ പോകുന്നത്. ചേട്ടന്റെ കാര്യവും പറഞ്ഞ് അനിയനെ കൊണ്ടുവരാന്‍ പോവുകയാണ്. ചാണ്ടി, മണിപവര്‍ ഉപയോഗിച്ച്‌ ജയിച്ചതല്ലാതെ ഒരു നന്മയും ചെയ്തിട്ടില്ല. ചെത്തുകാരെക്കാള്‍ നല്ലത് ബ്ലേഡുകാരന്‍ എന്നുപറഞ്ഞാണ് കുട്ടനാട്ടില്‍ വന്നത്.

ദേശീയ പാര്‍ട്ടികള്‍ ഇനിയെങ്കിലും ചിന്തിക്കണം. ഈര്‍ക്കില്‍ പാര്‍ട്ടികളെ ഒഴിവാക്കണം. കുട്ടനാട് കോണ്‍ഗ്രസും സിപിഎമ്മും മാത്രമേയുള്ളു. അവര്‍ തങ്ങളുടെ സ്ഥാനാര്‍ഥികളെ നിര്‍ത്താന്‍ തയ്യാറാകണം. ഈര്‍ക്കില്‍ പാര്‍ട്ടികളെ ഒഴിവാക്കണം. നാടിന് ഒരു ഗുണവും ഇവരെക്കൊണ്ടില്ല.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top