എസ്‌എന്‍ഡിപിയുടെ വോട്ട് പോയത് മാണി സി കാപ്പന്; ; കാപ്പന്‍ ജയിക്കണമെന്നാണ് എന്റെ ആഗ്രഹം’ – വെള്ളാപ്പളി നടേശന്‍;
പാലാ: ഉപതെരഞ്ഞെടുപ്പില്‍ എസ്‌എന്‍ഡിപിയുടെ വോട്ട്പോയത് എന്‍ഡിഎഫിനെന്ന് പരസ്യമായി വ്യക്തമാക്കി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. എസ്‌എന്‍ഡിപിയുടെ രാഷ്ട്രീയ പാര്‍ട്ടിയായ ബിഡിജെഎസ് എന്‍ഡിഎ ഘടകകക്ഷിയായിരിക്കെയാണ് വെള്ളാപ്പള്ളി തന്റെ അഭിപ്രായം പീപ്പിള്‍ ടീവിയോട് തുറന്നടിച്ചത്. ‘എന്‍ഡിഎഫ് എസ്‌എന്‍ഡിപി ധാരണ പരസ്യമായിരുന്നു. പലയിടത്തും സ്ഥാനാര്‍ത്ഥി മാണി സി കാപ്പനെ കൂട്ടിയിരുത്തിയായിരുന്നു ഞങ്ങള്‍ യോഗം ചേര്‍ന്നത്.
ബിഡിജെഎസിന്റെ കാര്യം എനിക്ക് അറിയില്ല. മാണി സി കാപ്പന്‍ ജയിക്കണമെന്നാണ് എന്റെ ആഗ്രഹം. പതിനായിരം വോട്ടിന് അദ്ദേഹം ജയിക്കും എന്നു തന്നെയാണ് പ്രതീക്ഷ’- വെള്ളാപ്പള്ളി വ്യക്താമാക്കി. അതേസസയം വെള്ളാപ്പള്ളിയുടെ പരാമര്‍ശം വരും ദിനങ്ങളില്‍ വലിയ വിവാദം ഉണ്ടാക്കുമെന്ന് ഉറപ്പാണ്. ബിഡിജെസ് വോട്ടുമറിച്ചു എന്ന ആരോപണം ഇതോടെ യുഡിഫ് ഉയര്‍ത്തിട്ടിയിട്ടുണ്ട്.
തിരഞ്ഞെടുപ്പിന് മുമ്ബുതന്നെ മാണി സി കാപ്പന്‍ ജയിക്കുമെന്ന് വെള്ളാപ്പള്ളി പ്രസ്താവിച്ചിരുന്നു. നാലുമണ്ഡലങ്ങളിലേക്കുള്ള നിയമസഭാ തെരഞ്ഞെുടുപ്പ് അടുത്തിരിക്കെ ഇനി അങ്ങോട്ടും എസ്‌എന്‍ഡിപി – എന്‍ഡിഎഫ് സഹകരണം ഉണ്ടാവുമെന്ന് സൂചനയാണ് വെള്ളാപ്പള്ളി നല്‍കുന്നത്. നേരത്തെ കോണ്‍ഗ്രസ് നേതാവ് അടൂര്‍ പ്രകാശിനെ രൂക്ഷമായി വിമര്‍ശിച്ച് വെള്ളാപ്പള്ളി രംഗത്തെത്തിയത് ഇതിന്റെ സൂചന ആയിട്ടാണ് കരുതുന്നത്.
അടൂര്‍ പ്രകാശ് സമുദായത്തിലെ കുലംകുത്തിയെന്നാണ്് എവെള്ളാപ്പള്ളി നടേശന്‍ വിമര്‍്ശിച്ചത്. സ്വന്തം കാര്യം വരുമ്ബോള്‍ അടൂര്‍ പ്രകാശിന് മതേതരത്വം ഇല്ല. സ്വന്തം ഉയര്‍ച്ചയ്ക്ക് വേണ്ടി സമുദായത്തെ കുരുതി കൊടുത്ത ആളാണ് അടൂര്‍ പ്രകാശെന്നും വെള്ളാപ്പള്ളി വിമര്‍ശിച്ചു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്