×

രക്തം പുരണ്ട നാപ്കിന്‍ നിങ്ങള്‍ സുഹൃത്തിന്റെ വീട്ടിലേക്ക് കൊണ്ടുപോകുമോ? പിന്നെന്തിന് ദേവാലയത്തിലേക്ക് അതുമായി പോകണം?’ സ്മൃതി ഇറാനി

മുംബൈ: ശബരിമല യുവതീപ്രവേശന വിഷയത്തില്‍ പ്രതികരണവുമായി കേന്ദ്ര മന്ത്രി സ്മൃതി ഇറാനി. പ്രാര്‍ത്ഥിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. എന്നാല്‍ അശുദ്ധിയാക്കാന്‍ അവകാശമില്ല. ഇത് സാമാന്യ ബുദ്ധി മാത്രമാണ്. രക്തം പുരണ്ട സാനിറ്ററി നാപ്കിന്‍ നിങ്ങള്‍ സുഹൃത്തിന്റെ വീട്ടിലേക്ക് കൊണ്ടുപോകുമോ? പിന്നെന്തിന് ദേവാലയത്തിലേക്ക് നിങ്ങള്‍ അതുമായി പോകണം, സ്മൃതി ഇറാനി ചോദിച്ചു. മുംബൈയില്‍ ഒരു ചടങ്ങിനോട് അനുബന്ധിച്ചാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. കേന്ദ്രമന്ത്രി എന്ന നിലയില്‍ തനിക്ക് പ്രായഭേദമെന്യേ സ്ത്രീകള്‍ക്ക പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിയെ കുറിച്ച്‌ തുറന്നു പ്രതികരിക്കാനാവില്ലെന്നും സ്മൃതി ഇറാനി പറഞ്ഞു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top