പിറവത്തെ സ്ഥാനാര്‍ത്ഥിക്കെതിരെ ലൈംഗിക അധിക്ഷേപവും ദ്വയാര്‍ഥ പ്രയോഗവും
നിയമസഭാ തെരഞ്ഞെടുപ്പില്‍ പിറവം മണ്ഡലത്തില്‍ ഇടതുപക്ഷ സ്ഥാനാര്‍ഥിയായി ഡോ. സിന്ധുമോള്‍ ജേക്കബ് പ്രചരണം ആരംഭിച്ചതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ അധിക്ഷേപം. സമൂഹ മാധ്യമങ്ങളില്‍ സ്ഥാനാര്‍ഥിയെ വ്യക്തിപരമായി അപമാനിച്ചു കൊണ്ട് എതിര്‍പക്ഷം രംഗത്തെത്തിയിരിക്കുകയാണ്.
സിപിഎം നേതാവായിരുന്ന സിന്ധു അപ്രതീക്ഷിതമായാണ് പിറവത്ത് കേരള കോണ്‍ഗ്രസ് എം സ്ഥാനാര്‍ഥിയായി എത്തുന്നത്. 15 വര്‍ഷത്തോളം ജനപ്രതിനിധിയായി പരിചയമുള്ള സിന്ധു പിറവത്ത് ജനിച്ചു വളര്‍ന്ന സ്ഥാനാര്‍ഥിയാണെന്നതിനാല്‍ ജനങ്ങള്‍ക്കിടയില്‍ കാര്യമായ സ്വാധീനവുമുണ്ട്.
സിന്ധുവിന്റെ സ്ഥാനാര്‍ഥിത്വം ദോഷം ചെയ്യുമെന്നു കണ്ടതോടെയാണ് സൈബര്‍ ബുള്ളിയിങ്ങുമായി എതിരാളികള്‍ എത്തിയതെന്ന് കേരള കോണ്‍ഗ്രസ് എം ആരോപിക്കുന്നു. സൈബര്‍ ബുള്ളയിങ് ശിക്ഷാര്ഹമായിട്ടു പോലും ഒരു സ്ത്രീയെ ഇത്തരത്തില്‍ അപമാനിക്കുന്നത് രാഷ്ട്രീയ പാപ്പരത്തം ആണെന്ന് വിവിധ കോണുകളില്‍ അഭിപ്രായങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.
പ്രശ്‌നം ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍ വിഷമം ഉണ്ടെങ്കിലും ആത്മവിശ്വാസത്തോടെ മുന്നോട്ടു പോകുമെന്ന് സ്ഥാനാര്‍ഥി ഡോ. സിന്ധുമോള്‍ പ്രതികരിച്ചു. സ്ത്രീത്വത്തെ അപമാനിക്കുന്നത് ഒരു പുരോഗമന സമൂഹത്തിന് ഭൂഷണമല്ലെന്നും അവര്‍ കൂട്ടി ചേര്‍ത്തു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്