സുരക്ഷയ്ക്കും അഖണ്ഡതയ്ക്കും ഭീഷണി ; ഇസ്ലാമിക് മൂവ്‌മെൻ്റ് ഓഫ് ഇന്ത്യയെ (സിമി അഞ്ച് വർഷത്തേക്ക് കൂടി നിരോധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം
സ്റ്റുഡൻ്റ്സ് ഇസ്ലാമിക് മൂവ്‌മെൻ്റ് ഓഫ് ഇന്ത്യയെ (സിമി) നിരോധിച്ച നടപടി അഞ്ച് വർഷത്തേക്ക് കൂടി നീട്ടി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തിങ്കളാഴ്ചയാണ് ഇക്കാര്യം അറിയിച്ചത്. ഭാരതത്തിൻ്റെ പരമാധികാരത്തിനും സുരക്ഷയ്ക്കും അഖണ്ഡതയ്ക്കും ഭീഷണിയായി ഭീകരവാദം വളർത്തുന്നതിനും സമാധാനത്തിനും സാമുദായിക സൗഹാർദ്ദത്തിനും ഭംഗം വരുത്തുന്നതിലും സിമിക്ക് പങ്കുള്ളതായി കണ്ടെത്തിയിട്ടുണ്ടെന്ന് ഷാ പറഞ്ഞു.
2001ൽ അടൽ ബിഹാരി വാജ്‌പേയി സർക്കാരിൻ്റെ കാലത്താണ് സിമി ആദ്യമായി നിരോധിക്കുന്നത്. രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടെന്ന് ആരോപിച്ചായിരുന്നു നടപടി. പിന്നീട് നിരോധനം നീട്ടിക്കൊണ്ടുപോയി. 2008-ൽ സിമി നിരോധനം സ്പെഷ്യൽ ട്രിബ്യൂണൽ നീക്കിയെങ്കിലും ചീഫ് ജസ്റ്റിസായിരുന്ന കെ.ജി ബാലകൃഷ്ണൻ വീണ്ടും സിമിയ്ക്ക് നിരോധനം ഏർപ്പെടുത്തുകയായിരുന്നു. 2019-ൽ സർക്കാർ വീണ്ടും അഞ്ചുവർഷത്തേക്ക് നിരോധനം നീട്ടി.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്