എട്ടാം ക്ലാസുകാരിയുടെ മുറിയില്‍ കയറി പീഡിപ്പിക്കാന്‍ ശ്രമിച്ച ബോംബ് സ്ക്വാഡ് എസ്.ഐ കീഴടങ്ങി

തിരുവനന്തപുരം: സഹപ്രവര്‍ത്തകയുടെ എട്ടാം ക്ലാസുകാരിയായ മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ച എസ്.ഐ കീഴടങ്ങി. ബോംബ് സ്ക്വാഡ് എസ്.ഐ സജീവ് കുമാറാണ് തിരുവനന്തപുരം പോക്‌സോ കോടതിയില്‍ കീഴടങ്ങിയത്. പെണ്‍കുട്ടിയുടെ അമ്മയുടെ പരാതിയില്‍ പേരൂര്‍ക്കട പൊലീസാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. ദിവസങ്ങള്‍ക്ക് മുമ്ബാണ് കേസിനാസ്‌പദമായ സംഭവം ഉണ്ടായത്.
പൊലീസ് ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന സജീവ് കുമാര്‍, അവിടെത്തന്നെ താമസിക്കുന്ന മറ്റൊരു പൊലീസുകാരന്റെ മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് പരാതി. വീട്ടില്‍ ആരുമില്ലാത്ത സമയത്ത് കുട്ടിയുടെ മുറിയില്‍ അതിക്രമിച്ച് കയറി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. സംഭവത്തില്‍ എട്ടാം ക്ലാസുകാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയിരുന്നു. പരാതിക്ക് പിന്നാലെ ഒളിവില്‍ പോയ സജീവ് കുമാറിനായി തിരച്ചില്‍ തുടരുകയായിരുന്നു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്