×

മന്ത്രിമാരുടെ മക്കളേയും സമ്പത്തില്ലാത്ത ഐഎഎസ്, ഐപിഎസുകാരെയും മുന്തിയ സൗകര്യങ്ങല്‍ നല്‍കി നല്‍കി വശീകരിക്കുന്നു- വെട്ടിത്തുറന്ന് ഷോണ്‍ ജോര്‍ജ് വീഡിയോ കാണാം..

തിരുവനന്തപുരം: മന്ത്രിമാരെയും അവരുടെ മക്കളെയും ഉന്നത ഐഎഎസ്, ഐപിഎസ് ഓഫീസര്‍മാരെയും വലയിലാക്കാന്‍ ഒരു വലിയ ലോബി തന്നെ തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്നുവെന്ന് പി സി ജോര്‍ജ്ജിന്‍െറ മകനും രാഷ്​ട്രീയ നേതാവുമായ​ ഷോണ്‍ ജോര്‍ജ്ജ്​. ഇപ്പോള്‍ പ്രതിപക്ഷത്തുള്ള നേതാക്കളെയും അടുത്ത മന്ത്രിസഭയില്‍ എത്താന്‍ സാധ്യതയുള്ളവര്‍ ആരൊക്കെയാവുമെന്നും ഈ ലോബികള്‍ക്ക്​ നന്നായി അറിയാമെന്നും അദ്ദേഹം പറയുന്നു. ​തന്‍െറ ഫേസ്​ബുക്ക്​ പേജില്‍ പോസ്​റ്റ്​ ചെയ്​ത വിഡിയോയിലാണ്​ ഷോണ്‍ ജോര്‍ജ്ജ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.​

പരിമിതമായ സാമ്ബത്തിക ചുറ്റുപാടുകളില്‍ നിന്നും വരുന്ന യുവ ഐപിഎസ്​, ഐഎഎസ്​ ഓഫീസര്‍മാര്‍ ഈ കുരുക്കുകളില്‍ ചെന്നു ചാടാനുള്ള സാഹചര്യം കൂടുതലാണെന്നും ഷോണ്‍ ജോര്‍ജ്ജ്​ പറഞ്ഞു. നാട്ടിന്‍പുറങ്ങളില്‍ നിന്ന്​ മന്ത്രിമന്ദിരങ്ങളിലെത്തുന്ന മന്ത്രിമാരുടെ ഭാര്യമാരുടെയും മക്കളുടേയും മുമ്ബില്‍ അവരുടെ സുഹൃത്തുക്കളായി ചമഞ്ഞ്​ അവര്‍ മുഖേന മന്ത്രിമാരെ നിയന്ത്രിക്കുകയാണ്​ ഈ ലോബി ചെയ്യുന്നത്​. മന്ത്രിമാരുടെ മക്കള്‍ക്ക്​ വാഹനങ്ങളും മറ്റ്​ സൗകര്യങ്ങളും എത്തിച്ചുകൊടുത്തും മറ്റുമാണ്​ ഈ ലോബി സ്വാധീനിക്കുന്നത്​.

യുവ ഐഎഎസ് ,ഐപിഎസ് ഉദ്യോഗസ്ഥര്‍ക്കും സംഭവിക്കുന്നതും മറ്റൊന്നുമല്ല. ഇവരെ തിരുവനന്തപുരത്തെ പ്രമുഖ ക്ലബുകളില്‍ അംഗങ്ങളാക്കുക. ഇവരെ അതിഥിയാക്കുക. ഇവര്‍ ഇതുവരെ കാണാത്ത മുന്തിയ ഇനം മദ്യം ഉള്‍പ്പെടെ പലതും കാണിച്ചുകൊടുക്കുക. ഇതിലെല്ലാം പെട്ടുപോകുന്ന സാഹചര്യം. ഇത്തരം വിഷയങ്ങളെ കുറിച്ച്‌ കേരള സമൂഹം ചര്‍ച്ച ചെയ്യണം. പൊതുപ്രവര്‍ത്തകരും ഉന്നത ഉദ്യോഗസ്ഥരും ഇത്തരം കുരുക്കുകളെ കുറിച്ച്‌ ബോധം ഉളളവരും ആയിരിക്കണം.ശ്രീറാം വെങ്കിട്ടരാമനും ഈ ലോബിയുടെ ഇരയാണെന്നാണ്​ വിശ്വസിക്കുന്നതെന്നും ഷോണ്‍ ജോര്‍ജ്ജ്​ പറയുന്നു.​

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top