ജനപക്ഷം NDA ഘടക കക്ഷി ആക്കില്ല ; ബിജെപി മെമ്പര്‍ഷിപ്പ് എടുത്തിട്ട് ബാക്കി ; ഒടുവില്‍ പിതാവും പുത്രനും ബിജെപിക്കാരായി
January 31, 2024 3:37 pmPublished by : Chief Editor
ന്യൂഡല്‍ഹി: പി.സി. ജോർജും മകൻ ഷോണ്‍ ജോർജും ബി.ജെ.പി അംഗത്വം സ്വീകരിച്ചു. പി.സി. ജോർജിന്റെ കേരള ജനപക്ഷം സെക്കുലർ പാർട്ടി ബി.ജെ.പിയില്‍ ലയിക്കുകയും ചെയ്തു.
ബി.ജെ.പി. കേരള പ്രഭാരി പ്രകാശ് ജാവദേക്കറും കേന്ദ്രമന്ത്രിമാരായ വി. മുരളീധരനും രാജീവ് ചന്ദ്രശേഖറും സംസ്ഥാനത്തിന്റെ ചുമതലയുള്ള രാധാമോഹന്‍ദാസ് അഗര്‍വാളും ചേര്‍ന്ന് പി.സി. ജോര്‍ജിനെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു. ജില്ലാ പഞ്ചായത്ത് അംഗമാണ് ഷോണ്‍ ജോർജ്.
ബി.ജെ.പി നേതൃത്വം വിളിപ്പിച്ചതനുസരിച്ച് ഇന്നലെ ഡല്‍ഹിയിലെത്തിയ പി.സി. ജോർജ് വിവിധ നേതാക്കളുമായി ചർച്ച നടത്തിയിരുന്നു. ചർച്ച ഇന്നും തുടർന്നു.
എല്‍.ഡി.എഫും യു.ഡി.എഫും സ്വീകരിക്കാതായതോടെ ഏറെ നാളായി ബി.ജെ.പിയോടൊപ്പമായിരുന്നു പി.സി. ജോർജ്. കെ. സുരേന്ദ്രൻ ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്ക് ഘടക കക്ഷിയായി ജോർജിന്റെ പാർട്ടിയെ ബി.ജെ.പിയില്‍ എടുക്കുന്നതില്‍ വലിയ എതിർപ്പുണ്ടായിരുന്നു.
തുടർന്നാണ് അംഗത്വം എടുത്താല്‍ മാത്രമേ സഹകരിക്കാൻ സാധിക്കുകയുള്ളൂ എന്ന നിർദേശം ബി.ജെ.പി മുന്നോട്ടുവെച്ചത്. ഇത് പി.സി. ജോർജ് സ്വീകരിക്കുകയായിരുന്നു. പത്തനംതിട്ട ലോക്സഭ മണ്ഡലത്തില്‍ ജോർജിനെ ബി.ജെ.പി സ്ഥാനാർഥിയാക്കിയേക്കുമെന്നും അഭ്യൂഹമുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്