×

ശിഖയ്ക്കുള്ളത് 700 ലക്ഷം രൂപയുടെ സ്വത്ത് – – 51കാരി ഷോക്കേറ്റു മരിച്ചു; 28 കാരനായ ഭര്‍ത്താവ് കസ്റ്റഡിയില്‍

തിരുവനന്തപുരം: കാരക്കോണത്ത് 51കാരി ഷോക്കേറ്റു മരിച്ചത് ആസൂത്രിത കൊലപാതകമെന്ന് പോലീസ്. കാരക്കോണം ത്രേസ്യാപുരം സ്വദേശി ശാഖകുമാരി (51)യാണ് ഇന്നു പുലര്‍ച്ചെ മരിച്ചത്. ക്രിസ്മസ് അലങ്കാര വിളക്കുകളില്‍ നിന്ന് ഷോക്കേറ്റുവെന്നാണ് ഭര്‍ത്താവ് ബാലരാമപുരം സ്വദേശി അരുണ്‍ (28) പോലീസിനോട് പറഞ്ഞത്.

എന്നാല്‍ പോലീസിന്റെ ചോദ്യം ചെയ്യലില്‍ കൊലപാതകമാണെന്ന് അരുണ്‍ സമ്മതിച്ചു. രണ്ടു മാസം മുന്‍പാണ് ശിഖാകുമാരിയെ 28കാരനായ അരുണ്‍ വിവാഹം കഴിച്ചത്. ശിഖയ്ക്ക് കിടപ്പ്‌രോഗിയായ അമ്മ മാത്രമാണുള്ളത്. ഏറെ സ്വത്തുള്ള ഇവരുടെ സ്വത്ത് കൈക്കലാക്കിയ ശേഷം ഉപേക്ഷിക്കാനായിരുന്നു കൊലപാതകമെന്ന് പോലീസ് പറയുന്നു.

ക്രിസ്മസ് ദീപാലങ്കാരത്തിന് വൈദ്യുതി കടത്തിവിട്ടിരുന്ന കേബിള്‍ അരുണ്‍ മുറിയിലേക്ക് ഇടുകയായിരുന്നു. രാവിലെ ഈ കേബിളില്‍ പിടിച്ച ശാഖയ്ക്ക് വൈദ്യൂതാഘാതമേറ്റു. ഭാര്യയ്്ക്ക് വൈദ്യുതാഘാതമേറ്റുവെന്ന് അരുണ്‍ തന്നെയാണ് അയല്‍വാസികളെ അറിയിച്ചത്. ഇവര്‍ ശാഖയെ കാരക്കോണം മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും മരിച്ചിട്ട് മണിക്കൂറുകള്‍ കഴിഞ്ഞുവെന്ന് പരിാേശധനയില്‍ ബോധ്യമായി. ഇതോടെയാണ് പോലീസിന് സംശയമുണ്ടായത്. അരുണിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെ കുറ്റം സമ്മതിച്ചു.

ശാഖയുമായുള്ള വിവാഹം പറ്റിപ്പോയതാണെന്നും ഒഴിവാക്കാന്‍ ആഗ്രഹിച്ചിരുന്നുവെന്നും അരുണ്‍ പറഞ്ഞു. വിവാഹത്തിന് അരുണിന്റെ ബന്ധുക്കള്‍ ആരും എത്തിയിരുന്നില്ലെന്ന് അയല്‍വാസികള്‍ പറഞ്ഞു. അഞ്ച് സുഹൃത്തുക്കള്‍ മാത്രമാണ് വന്നത്. വിവാഹ വിരുന്ന് നടന്നപ്പോള്‍ അരുണ്‍ സുഹൃത്തുക്കള്‍ക്കൊപ്പം മാറിനില്‍ക്കുകയായിരുന്നു. രണ്ടാഴ്ചമുന്‍പാണ് നിര്‍ബന്ധിച്ച്‌ വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ പഞ്ചായത്തില്‍ എത്തിയത്. ഏറെ പ്രായവിത്യാസമുള്ളതിനാല്‍ പഞ്ചായത്ത് അധികൃതര്‍ അന്വേഷിച്ച ശേഷമാണ് വിവാഹം രജിസ്റ്റര്‍ ചെയ്തത്.

ശാഖയ്ക്ക് അഞ്ച് ഏക്കറിലേറെ സ്ഥലമുണ്ട്. അതില്‍ കുറച്ച്‌ അടുത്തകാലത്ത് വിറ്റിരുന്നു. പത്ത് ലക്ഷം രൂപ അരുണിന് നല്‍കി. കാറും വാങ്ങി നല്‍കിയിരുന്നുവെന്നും അയല്‍വാസികള്‍ പറയുന്നു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top