×

‘ ശിവസേനയ്‌ക്കൊപ്പം പോകാമെങ്കില്‍ ബിജെപിക്കൊപ്പം ആവാം ‘ – അജിത് പവാര്‍ മൂന്നാം വട്ടം ഉപമുഖ്യമന്ത്രിയായി ; മൂന്നാം വട്ടം ഉപമുഖ്യമന്ത്രിയായി ; ഡബിള്‍ എന്‍ജിന്‍ ട്രിപ്പിള്‍ എന്‍ജിനായെന്ന് ഏക്‌നാഥ് ഷിന്‍ഡെ

മുംബൈ: മഹാരാഷ്ട്രയില്‍ എന്‍സിപി പിളര്‍ന്നു. എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറിനെ ഞെട്ടിച്ച്‌, പ്രമുഖ പാര്‍ട്ടി നേതാവ് അജിത് പവാറും അദ്ദേഹത്തെ അനുകൂലിക്കുന്ന എംഎല്‍എമാരും എന്‍ഡിഎ സര്‍ക്കാരില്‍ ചേര്‍ന്നു.

29 എംഎല്‍എമാരുടെ പിന്തുണ തനിക്കുണ്ടെന്നാണ് അജിത് പവാര്‍ അവകാശപ്പെടുന്നത്. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ അജിത് പവാര്‍ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.

സര്‍ക്കാരിന്റെ ഭാഗമാകുന്നതിന്റെ ഭാഗമായാണ് തന്നെ പിന്തുണയ്ക്കുന്ന എംഎല്‍എമാരുമായി അജിത് പവാര്‍ രാജ്ഭവനിലെത്തിയത്. പ്രതിപക്ഷ നേതൃസ്ഥാനം ഒഴിഞ്ഞ ശേഷമാണ് അജിത് പവാര്‍ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്.

ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്‌നാവിസിനൊപ്പമാണ് അജിത് പവാര്‍ രാജ്ഭവനിലെത്തിയത്. അജിത് പവാറിനൊപ്പമുള്ള 9 എംഎല്‍എമാര്‍ക്കും മന്ത്രിസ്ഥാനം നല്‍കുമെന്നാണ് സൂചന. മഹാരാഷ്ട്ര നിയമസഭയിലെ പ്രതിപക്ഷ നേതാവ് സ്ഥാനം ഒഴിയാനുള്ള ആഗ്രഹം അജിത് പവാര്‍ പരസ്യമായി പ്രകടിപ്പിച്ചതിന് പിന്നാലെയാണ് ദേശീയ രാഷ്ട്രീയത്തെ തന്നെ ഞെട്ടിച്ചുകൊണ്ടുള്ള അപ്രതീക്ഷിത നീക്കം.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top