ലൈഫ് മിഷന്‍ കേസ്; എം ശിവശങ്കര്‍ ഇന്ന് പുറത്തിറങ്ങും, ജാമ്യം ലഭിച്ചത് കര്‍ശന ഉപാധികളോടെ
August 3, 2023 12:58 pmPublished by : Chief Editor
തിരുവനന്തപുരം: ലൈഫ് മിഷൻ കേസില്‍ റിമാൻഡില്‍ കഴിയുന്ന മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ ഇന്ന് പുറത്തിറങ്ങും.
ഇന്നലെ സുപ്രീം കോടതി കര്‍ശന ഉപാധികളോടെ ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു.
ജാമ്യം ലഭിച്ചതിന് ശേഷം ഉത്തരവ് കാക്കനാട് ജയിലില്‍ എത്താതിരുന്നതിനാലാണ് ഇന്നലെ പുറത്തിറങ്ങാൻ സാധിക്കാതെ പോയത്. നട്ടെല്ലിന്റെ ശസ്ത്രക്രിയക്കും, മറ്റ് ആരോഗ്യപ്രശ്നങ്ങള്‍ക്ക് ചികിത്സയ്ക്കുമാണ് ജാമ്യം അനുവദിച്ചത്. ശസ്ത്രക്രിയ ആവശ്യമാണെന്ന എറണാകുളം മെഡിക്കല്‍ കോളേജിന്റെ റിപ്പോര്‍ട്ട് കോടതി പരിഗണിച്ചു.
വീടിന്റെയും, ചികിത്സ നടത്തുന്ന ആശുപത്രിയുടെയും പരിസരം വിട്ട് പുറത്തുപോകരുതെന്ന് ജസ്റ്റിസുമാരായ എ.എസ്. ബൊപ്പണ്ണ, എം.എം. സുന്ദരേഷ് എന്നിവരടങ്ങിയ ബെഞ്ച് കര്‍ശന നിര്‍ദ്ദേശം നല്‍കി. അറസ്റ്റിലായി 169-ാം ദിവസമാണ് ജാമ്യം ലഭിച്ചത്. ലൈഫ് മിഷൻ കേസില്‍ ഫെബ്രുവരി 14നാണ് എം.ശിവശങ്കറെ ഇ.ഡി അറസ്റ്റ് ചെയ്തത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്