കോവിഡിലും ക്ഷീര കര്‍ഷകര്‍ക്ക് കൈത്താങ്ങായി മുട്ടത്തെ ലൈവ് സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍ ഷിനു കുമാര്‍
ക്ഷീര കര്‍ഷകര്‍ക്ക് കൈത്താങ്ങായി
മുട്ടത്തെ ലൈവ് സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍ ഷിനുകുമാര്‍
കോവിഡ് പോസിറ്റീവായ കുടുംബത്തിലെ പശുക്കളുടേയും കിടാങ്ങളുടേയും പരിചരണം ഏറ്റെടുത്ത് മുട്ടത്തെ ലൈവ് സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍ ഷിനു
മുട്ടം പിസിടി കോളനിയിലെ വീടുകളിലെ പശുക്കളെയാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഷിനു പരിപാലിക്കുന്നത്. മൃഗാശുപത്രിയിലെത്താറുള്ള ഈ കുടുംബങ്ങളിലെ മിക്ക ആളുകള്‍ക്കും കോവിഡ് പോസിറ്റീവായ വിവരം അറിഞ്ഞ ഷിനു ഇവരുമായി ഫോണില്‍ ആശയ വിനിയമം നടത്തി. എന്താവശ്യമുണ്ടെങ്കിലും അറിയിക്കണമെന്ന ഷിനുവിന്റെ വാക്കുകളോട് തങ്ങളുടെ കാലികള്‍ക്ക് ഭക്ഷണം എത്തിക്കാമോയെന്ന് ഫോണില്‍ വിളിച്ച് ചോദിച്ചു. ഉടന്‍ തന്നെ പഴയമറ്റത്ത് നിന്നും കാലിത്തീറ്റയും ഓട്ടോയില്‍ കയറ്റി പശുക്കള്‍ക്ക് ഭക്ഷണം ഷിനു എത്തിച്ച് നല്‍കി. പിന്നീട് തീറ്റപ്പുല്ല് തീരുന്ന മുറയ്ക്ക് കോവിഡ് നെഗറ്റീവ് ആകുന്നതുവരെ എത്തിച്ച് കൊടുക്കുമെന്നും ഷിനു ഗ്രാമജ്യോതിയോട് പറഞ്ഞു. കോളനി നിവാസികളായ ഇവര്‍ക്ക് പശുക്കളെ ഇറക്കി കെട്ടാന്‍ പോലുമുള്ള സ്ഥലമില്ല. മറ്റൊരു ക്ഷീര കര്‍ഷകന്റെ പുരയിടത്ത് നിന്നുമാണ് പുല്ല് വെട്ടി എത്തിക്കുന്നത്.
20014 ല്‍ കാസര്‍ഗോഡ് ജില്ലയിലെ ബേഡഡുടക്ക പഞ്ചായത്തിലാണ് ആദ്യമായി ജോലിയില്‍ പ്രവേശിച്ചത്. പി്ന്നീട് സ്വന്തം ജില്ലയായ ഇടുക്കിയിലെ മുട്ടത്തെ വെറ്ററിനറി ആശുപത്രിയില്‍ ഗ്രൈഡ് II ഇന്‍സെപ്കടറായി ജോലി നോക്കി വരികയാണ്.
ഇതിനു മുമ്പും രാത്രിയും പകലും അവധി ദിവസങ്ങളൊന്നും നോക്കാതെ ക്ഷീര കര്‍ഷകരുടെ ആവശ്യങ്ങള്‍ക്കായി ഷിനുവെത്താറുണ്ടെന്ന് മുട്ടത്തുള്ള ക്ഷീര കര്‍ഷകര്‍ സെബി പറഞ്ഞു. ഇത്തരത്തിലുള്ള സാമൂഹ്യപ്രതിബദ്ധതയും മനുഷ്യത്വമുള്ള സര്‍ക്കാര്‍ ജീവനക്കാര്‍ ഉണ്ടാകണമെന്നും, ഷിനുകുമാറിന്റെ പ്രവര്‍ത്തികളോട് പ്രത്യേകം നന്ദി അറിയിക്കുന്നുവെന്നും മുട്ടം പഞ്ചായത്തിലെ ക്ഷീര കര്‍ഷകരുടെ പ്രതിനിധിയായ സെബി പറഞ്ഞു.
തൊടുപുഴ നഗരസഭയിലെ കാഞ്ഞിരമറ്റത്താണ് ഷിനുവിന്റെ താമസം
വീട്ടമ്മയായ സ്മിതയാണ് ഭാര്യ.
മക്കള്‍ ദേവനന്ദ, ദേവപ്രിയ
#
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്