പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്: സ്ത്രീയടക്കം മൂന്ന് പേരെ ഷിന്റോ കുര്യന് പിടികൂടി
കാഞ്ഞിരപ്പള്ളി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ മൂന്നുപേര്‍ അറസ്റ്റില്‍.മുണ്ടക്കയം കോടമല വീട്ടില്‍ മനോജ് മകന് നിതിന്‍ മനോജ് (19), മുണ്ടക്കയം പാറത്തോട് വെള്ളാപ്പള്ളില്‍ വീട്ടില്‍ തങ്കപ്പന് മകന് നിതിന്‍ (33), കൊക്കയാര്‍ ഭാഗത്ത് കുമ്ബുക്കല്‍ വീട്ടില്‍ ജോബി സെബാസ്റ്റ്യന്‍ മകള്‍ അഞ്ജലി സെബാസ്റ്റ്യന്‍ (19) എന്നിവരെയാണ് കാഞ്ഞിരപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്.
നിതിന്‍ മനോജ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തന്റെ സുഹൃത്തുക്കളുടെ സഹായത്താല്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്നാണു പരാതി. പെണ്‍കുട്ടിയെ കാണാനില്ലെന്ന പരാതിയെത്തുടര്‍ന്ന് കാഞ്ഞിരപ്പള്ളി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും, തുടര്‍ന്നുള്ള അന്വേഷണത്തില്‍ ഇവരെ കണ്ടെത്തുകയുമായിരുന്നു. പെണ്‍കുട്ടിയെ കടത്തിക്കൊണ്ടു പോകാന്‍ സഹായിച്ച കുറ്റത്തിനാണ് മനോജിനെയും, അഞ്ജലിയെയും അറസ്റ്റ് ചെയ്തത്.
കാഞ്ഞിരപ്പള്ളി സ്റ്റേഷന് എസ്എച്ച് ഷിന്റോ പി കുര്യന്, എസ്,ഐ അരുണ്‍ തോമസ്, എഎസ്ഐ ഷൈമ, സിപി മാരായ റോഷ്ന, നൗഷാദ്,അഭിലാഷ് എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
ഇവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്