×

വാഹന ഡ്രൈവിംഗ് പഠിക്കാന്‍ വല്ലോരുടേം ഭര്‍ത്താവോ, ആങ്ങളയോ ആണേ പൊളിക്കൂം.. ! – അവരുടെ ക്ഷമയാണ് മക്കളെ ക്ഷമ ! ; റോഡില്‍ നിറയെ പെണ്ണുങ്ങളുള്ള കിനാശ്ശേരി ആണെന്റെ സ്വപ്നം- ടിപ്‌സുമായി വക്കീല്‍

ടിപ്‌സുമായി വക്കീല്‍

റോഡില്‍ നിറയെ പെണ്ണുങ്ങളുള്ള ഒരു കിനാശ്ശേരി ആണെന്റെ സ്വപ്നം

 

സ്ത്രീകളുടെ ഡ്രൈവിങ് പഠിത്തം അത്ര എളുപ്പമുള്ള പണിയാണോ? അല്ലെന്നാണ് അഭിഭാഷകയായ ഷാനിബ അലി പറയുന്നത്.

ഭര്‍ത്താവോ കാമുകനോ സഹോദരനോ ഒപ്പുള്ളപ്പോള്‍ ഡ്രൈവിങ് പഠിത്തം എളുപ്പം നടക്കില്ലെന്നും അവര്‍ പറയുന്നു. ഏതായാലും ഷാനിബ അലിയുടെ സംബന്ധിച്ച ഫേസ്ബുക്ക് പോസ്റ്റ് ഇതിനോടകം വൈറലായി കഴിഞ്ഞു.

ഷാനിബ അലിയുടെ ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണരൂപം ഡ്രൈവിംഗ് അറിയാത്ത പെണ്‍കുട്ടികള്‍ /സ്ത്രീകള്‍ ആരെങ്കിലും ഉണ്ടെങ്കില്‍ എന്ത് പേടിയുണ്ടെങ്കിലും അതങ്ങ് പഠിച്ചെടുക്കണം. ഡ്രൈവ് ചെയ്യാത്ത ആമ്ബിള്ളേരെ കാണുമ്ബോള്‍ നമ്മള്‍ മുഖം ചുളിക്കുന്നപോലെ തന്നെ , അത്രമേല്‍ അത്യാവശ്യമായൊരു സ്കില്‍ തന്നെയാണ് ഡ്രൈവിംഗ്. ഏറ്റവും സേഫ് ആയി വണ്ടിയോടിക്കുന്നത് പുരുഷന്മാരെ അപേക്ഷിച്ചു സ്ത്രീകള്‍ ആണെന്ന് തോന്നാറുണ്ട്.

എറണാകുളത്തൊഴികെ വേറെ എവിടേം റോഡില്‍ ഇത്രേം സ്ത്രീകളെ കാണാറുമില്ല.

ഇനി അങ്ങോട്ട് ഡ്രൈവിംഗ് പഠിക്കാന്‍ പോകുന്ന, അല്ലെങ്കില്‍ ഡ്രൈവിംഗ് ലൈസെന്‍സ് ഉണ്ടായിട്ടും പേടിച്ചു വണ്ടിയെടുക്കാതെ ഇരിക്കുന്ന പെണ്ണുങ്ങള്‍ക്ക് വേണ്ടി കുറച്ചു tips പറയാം


1. ലോണ്‍ എടുത്തിട്ടായാലും കാര്‍/ സ്കൂട്ടര്‍ സ്വന്തം പൈസക്ക് മേടിക്കുക
(റോഡില്‍ ചെളിയാണ്, ടയറു തേയും, വര വീഴും തുടങ്ങിയ നായ്ക്കുരണ effect ഇല്‍ നിന്നും രക്ഷനേടാനും ഓ സാരമില്ലെന്നേ എന്ന് തള്ളാനും ഇത് ഉപകരിക്കും ) 

2. നീ ഓടിച്ചാല്‍ ശരിയാകില്ല എന്ന് ആര് പറഞ്ഞാലും ഒന്നോടിച്ചു നോക്കട്ടെ എന്നും പറഞ്ഞങ്ങട് ഓടിക്യ. ബാക്കിയൊക്കെ പിന്നെ 

women-driving-tips

3. തൊട്ടടുത്തിരുന്നു യ്യോ കുഴി, ദേ വളവ്, right ഒടിക്ക്, left തിരിക്ക്, ന്നൊക്കെ കമന്ററി നടത്തുന്നവരെ അടുത്ത വളവില്‍ ഡോര്‍ തുറന്നു ഉന്തിയിട്ടേക്കുക 

4. പിന്നില്‍ നിന്നു എത്ര സൗണ്ടില്‍ ഹോണ്‍ അടിച്ചാലും വാവ് നൈസ് റോഡ് ന്നും പറഞ്ഞു പോണ സ്പീഡില്‍ തന്നെ അങ്ങ് പോകണം, unless its an emergency. റോഡ് നമ്മള്‍ടേം അവരടേം അപ്പന്റെ വകയല്ലല്ലോ. 
5. ഈ പെണ്ണുങ്ങള്‍ ഓരോന്ന് റോഡില്‍ ഇറങ്ങി ബ്ലോക്കാക്കും
ആരേലും സ്ലോ ആയി പോണത് കാണുമ്ബോള്‍ അത് പെണ്ണായിരിക്കും

എന്നൊക്കെ ചൊറിയണവരെ ജന്മത്തു വണ്ടീല്‍ കേറ്റരുത്. Bloody ഗ്രാമവാസിസ് 
6. ആദ്യത്തെ ഒരു മൂന്നു മാസം നല്ല തെറിവിളി കേള്‍ക്കും. വീട്ടാര് മൊത്തം തുമ്മും. പ്രത്യേകിച്ച്‌ കാര്‍ ആണെങ്കില്‍.
പക്ഷെ തളരരുത് രാമന്‍ കുട്ടീ തളരരുത്. 

7. ഭര്‍ത്താവ്, കാമുകന്‍, ആങ്ങള, ഈ മൂന്നു കൂട്ടരോടും പഠിപ്പിക്കാനോ കൂടെ വരാനോ ആവശ്യപ്പെടരുത്.
പിന്നെ നിങ്ങള്‍ ജന്മത്തു സ്റ്റിയറിംഗ് തൊടില്ല.

(വല്ലോരുടേം ഭര്‍ത്താവോ കാമുകനോ ആങ്ങളയോ ഒക്കെ ആണേല്‍ പൊളിക്കും.
അവരുടെ ക്ഷമ ആണ് മക്കളേ ക്ഷമ )

8. റിവേഴ്‌സ്, പാര്‍ക്കിംഗ് തുടങ്ങിയ ടാസ്ക് കള്‍ക്കൊക്കെ ഒരു നാണോം ഇല്ലാതെ പര സഹായം തേടുക.
പ്രത്യേകിച്ച്‌ പണിയൊന്നുമില്ലാതെ മൂന്നാലുപേര്‍ എല്ലാ junction ലും കാണും.
എല്ലാം അവര്‍ നോക്കിക്കോളും.
നമ്മള്‍ സ്റ്റിയറിംഗ് പിടിച്ചു ഇരുന്നാല്‍ മതി. 

9. ഒരു കാര്യോമില്ലാതെ പെണ്ണാണെന്ന് കണ്ട് ചൊറിയണ ആള്‍ക്കാരെ ഗ്ലാസ് കേറ്റി ട്ട് അറിയാവുന്ന തെറി ഒക്കെ വിളിച്ചോ. നല്ല സമാധാനം കിട്ടും.蘿

എന്തൊക്കെ പറഞ്ഞാലും തന്നെ ഡ്രൈവ് ചെയ്യുമ്ബോ കിട്ടുന്ന കോണ്‍ഫിഡന്‍സ് വേറെ ലെവല്‍ ആണ്.
അതോണ്ട് എല്ലാരും അതങ്ങട് പഠിക്കണം.

റോഡില്‍ നിറയെ പെണ്ണുങ്ങളുള്ള ഒരു കിനാശ്ശേരി ആണെന്റെ സ്വപ്നം 
എന്ന് സിഗ്നലില്‍ ഇരുന്നു ഡാന്‍സ് കളിക്കുന്ന, ഓവര്‍ ടേക്ക് ചെയ്യുന്നോരെ തിരിച്ചു ഓവര്‍ ടേക്ക് ചെയ്തിട് കൊഞ്ഞനം കുത്തി കാണിക്കുന്ന,

Right ഇന്‍ഡിക്കേറ്റര്‍ ഇട്ടു ലെഫ്റ്റിലേക്ക് ടേണ്‍ ചെയ്യുന്ന പാവം പാവം പെണ്‍കുട്ടി

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top