സെക്‌സിനെ ബലാത്സംഗം എന്ന് വിളിക്കുന്നത് എന്തിനാണ്’ – കത്തോലിക്ക സഭയുടെ മാസിക
കന്യാസ്ത്രിയെ പീഡിപ്പിച്ചതായി ആരോപണം നേരിടുന്ന ജലന്ദര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിന് തുറന്ന പിന്തുണയുമായി കാത്തോലിക്ക ചര്‍ച്ചിന്റെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന മാസിക ഇന്ത്യന്‍ കറന്റ്‌സ്. ഏറ്റവും അവസാനം പുറത്തിറങ്ങിയ മാസികയില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള ലേഖനത്തിലാണ് ബിഷപ്പിനും പുരോഹിതന്മാര്‍ക്കും എതിരെയുള്ള പീഡനകുറ്റത്തെ ചോദ്യം ചെയ്തിരിക്കുന്നത്. തുടര്‍ച്ചയായ ബലാത്സംഗം എന്നൊന്നില്ലെന്നാണ് ലേഖനത്തില്‍ പറയുന്നത്.
രാജ്യത്തെ സ്ത്രീ സുരക്ഷയെക്കുറിച്ചുള്ള എഡിറ്റോറിയലും മെയിന്‍ സ്‌റ്റോറിയുമായി പുറത്തിറങ്ങിയ മാഗസീനിലാണ് പീഡന ആരോപണം നേരിടുന്ന പുരോഹിതന്മാരെ വെള്ളപൂശിയിരിക്കുന്നത്. ‘വില്ലന്മാരാക്കുന്ന ഇരകള്‍; സെക്‌സിനെ ബലാത്സംഗം എന്ന് വിളിക്കുന്നത് എന്തിനാണ്’ എന്ന തലക്കേട്ടിലുള്ള ലേഖനത്തിലാണ് എ. ജെ. ഫിലിപ്പാണ് ബിഷപ്പിനും പുരോഹിതന്മാര്‍ക്കും വേണ്ടി വാദിക്കുന്നത്.
ഓര്‍ത്തഡോക്‌സ് സഭയില്‍ പ്രായപൂര്‍ത്തിയായ വ്യക്തിക്ക് അവരുടെ തെറ്റുകള്‍ വര്‍ഷത്തില്‍ ഒരു പ്രാവശ്യം പുരോഹിതനോട് പറയാം. എന്നാല്‍ തന്റെ തെറ്റുകള്‍ പുരോഹിതനോട് പറഞ്ഞ് അവരെ പീഡിപ്പിക്കാന്‍ പ്രോത്സാഹിപ്പിച്ചത് എന്തിനാണെന്നാണ് സ്ത്രീയോട് ലേഖനത്തിലൂടെ ചോദിക്കുന്നത്. ‘അവര്‍ കുമ്ബസരിച്ചുകൊണ്ടേയിരുന്നു പുരോഹിതന്‍ അവരെ പീഡിപ്പിച്ചു കൊണ്ടേയിരുന്നു’ എന്നാണ് ലേഖനത്തില്‍ കുറിച്ചിരിക്കുന്നത്.
ജലന്ദര്‍ പീഡനത്തിലെ കന്യാസ്ത്രീ പറയുന്നതില്‍ എന്ത് സത്യമാണുള്ളതെന്നാണ് ലേഖകന്‍ ചോദിക്കുന്നത്. മദര്‍ ജനറലിന്റെ പദവി വഹിക്കുന്ന സ്ത്രീ 13 പ്രാവശ്യം പീഡനമേല്‍ക്കാന്‍ നിന്നുകൊടുത്തതെന്തിനാണ്? ആദ്യത്തേയോ രണ്ടാമത്തേയോ മൂന്നാമത്തേയോ പീഡനത്തിന് ശേഷം പരാതി നല്‍കാതിരുന്നതെന്താണ്? അതുമല്ലെങ്കില്‍ 13 മത്തെ പീഡനത്തിന് ശേഷമെങ്കിലും പരാതി നല്‍കാമായിരുന്നില്ലേ എന്നാണ് ലേഖനത്തില്‍ ചോദിക്കുന്നത്.
ആദമിന്റേയും ഹവ്വയുടേയും കാലം തൊട്ടേ ലൈംഗികമായി ബന്ധപ്പെടുന്നുണ്ട്. എന്നാല്‍ ഇപ്പോള്‍ എന്തെങ്കിലും പ്രശ്‌നത്തില്‍ കുടുങ്ങിയാല്‍ ഉടന്‍ ഹവ്വ അരോപണവുമായിരംഗത്തെത്തും. ബിഷപ്പുമാരും പുരോഹിതന്മാരും കുറ്റം ചെയ്തതായി കണ്ടെത്തിയാല്‍ അവര്‍ ശിക്ഷിക്കപ്പെടണം. എന്നാല്‍ കന്യാസ്ത്രീയുടേയും ഓര്‍ത്തഡോക്‌സ് യുവതിയുടേയും പരാതിയില്‍ സംശയമുണ്ടെന്നാണ് ഇയാളുടെ വാദം. താന്‍ ആരെയും വെള്ളപൂശാന്‍ ശ്രമിക്കുകയല്ലെന്നും പീഡനം എന്നുപറയുന്നത് വളരെ ക്രൂരമായ പ്രവര്‍ത്തിയാണെന്നും പറഞ്ഞുകൊണ്ടാണ് ഇയാള്‍ ലേഖനം അവസാനിപ്പിക്കുന്നത്.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്