ഷഹീന്‍ബാഗിലെ മണ്ഡലത്തില്‍ എസ്.ഡി.പി.ഐക്ക് 47 വോട്ടുകള്‍
ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രവചനം ശരിവയിക്കുന്ന വിധത്തിലുള്ള വിജയമാണ് അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി നേടിയത്. ഏറ്റവും അവസാനം ലഭിച്ച ഫലമനുസരിച്ച് എ.എ.പി 63 സീറ്റുകളിലും ബി.ജെ.പി 7 സീറ്റുകളിലും മുന്നിട്ട് നില്‍ക്കുകയാണ്. അതേസമയം ഏറ്റവും ശ്രദ്ധേയമായ മണ്ഡലമാണ് ഷാഹീന്‍ബാഗ് ഉള്‍പ്പെടുന്ന ഓഖ്‌ല. മണ്ഡലത്തില്‍ ആം ആദ്മിയുടെ അമാനുത്തുള്ള ഖാന്‍ ആണ് വിജയിച്ചത്.
പൗരത്വനിയമത്തിനെതിരെ ഷാഹീന്‍ബാഗില്‍ വന്‍ പ്രതിഷേധം നടന്നുവരുന്നതിനിടെയാണ് ഡല്‍ഹിയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടന്നത്. വോട്ടിംഗ് മെഷീനില്‍ ബട്ടണമര്‍ത്തുമ്ബോള്‍ അതിന്‍റെ പ്രകമ്ബനം ഷഹീന്‍ ബാഗില്‍ അറിയണം എന്ന ആഭ്യന്തര മന്ത്രി അമിത് ഷായുടെ വാക്ക് ഏറെ വിവാദങ്ങളും ചര്‍ച്ചകളും ഉയര്‍ത്തിയിരുന്നു. ഇവിടെ എസ്.ഡി.പി.ഐക്ക് ലഭിച്ച വോട്ടുകളുടെ എണ്ണമാണ് ശ്രദ്ധേയമാകുന്നത്.
ആകെ 47 വോട്ടുകള്‍ മാത്രമാണ് എസ്.ഡി.പി.ഐയ്ക്ക് ലഭിച്ചത്. ആകെ പോള്‍ ചെയ്ത വോട്ടിന്റെ 0.05%ശതമാനമാണിത്. എസ്.ഡി.പി.ഐയ്ക്ക് വേണ്ടി തസ്‌ലീം അഹമ്മദ് റെഹ്മാനിയാണ് ഓഖ്‌ലയില്‍ മത്സരിച്ചത്
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്