×

ശാസ്ത്രസാഹിത്യ പരിഷത്ത് സംഘടിപ്പിക്കുന്ന വിദ്യാഭ്യാസ കാമ്പയിൻ വാഹനജാഥ ഒക്ടോബർ 2 മുതൽ 7 വരെ

ജനകീയ വിദ്യാഭാസ കാമ്പയിൻ വാഹനജാഥ ഒക്: 2 മുതൽ 7 വരെ
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ഇടുക്കി ജില്ലാക്കമ്മറ്റി സംഘടിപ്പിക്കുന്ന ജനകീയ വിദ്യാഭ്യാസ കാമ്പയിൻ വാഹനജാഥ ഒക്ടോബർ 2 മുതൽ 7 വരെ ജില്ലയിൽ പര്യടനം നടത്തും. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി പാഠപുസ്തകങ്ങളിൽ നിന്ന് മതേതരത്വം, സമത്വം, ജനാധിപത്യം, തുടങ്ങിയ ഭരണഘടനപരമായ മൂല്യങ്ങൾ സ്വാംശീകരിക്കുന്ന ഭാഗങ്ങളാണ് ഒഴിവാക്കുന്നത്. അതോടൊപ്പം ശാസ്ത്രബോധവും യുക്തിചിന്തയും രൂപപ്പെടുത്തുന്ന ഭാഗങ്ങളും തിരഞ്ഞുപിടിച്ച് ഒഴിവാക്കുകയാണ്. ആധുനിക വിദ്യാഭ്യാസ ചിന്തകളോടൊ പുരോഗമന ചിന്താകളോടെ ഒരു തരത്തിലും യോജിക്കാത്ത അന്ധവിശ്വാസ ജടിലമായ തത്വങ്ങൾ കുട്ടികളുടെ മേൽ അടിച്ചേല്പിക്കുകയാണ്. ഇതിനെതിരെ പൊതു സമൂഹം ഉണരണമെന്ന ആഹ്വാനവുമായിട്ടാണ് പരിഷത്ത് വാഹനജാഥ സംഘടിപ്പിക്കുന്നത്. ഗാന്ധി ജയന്തി ദിനമായ ഒക്ടോബർ 2 ന്അടിമാലി പത്താം മൈലിൽ നിന്ന് ആരംഭിക്കുന്ന ജാഥ 3 ന് ഇരുമ്പുപാലം, മച്ചിപ്ലാവ്, അടിമാലി, ഇരുന്നൂറ് ഏക്കർ കമ്പിളികണ്ടം . 4 ന് ഉടുമ്പന്നൂർ,കരിമണ്ണൂർ, മുതലക്കോടം, ചിറ്റൂർ, വഴിത്തല. 5 ന് മൂലമറ്റം, കാഞ്ഞാർ , മുട്ടം, കരിങ്കുന്നം, തൊടുപുഴ .7 ന് നെടുങ്കണ്ടം, മുണ്ടിയെരുമ, തൂക്കുപാലം, പുളിയന്മല, എന്നീ കേന്ദ്രങ്ങളിൽ പര്യടനം നടത്തി കട്ടപ്പനയിൽ സമാപിക്കും. പരിഷത്ത് സംസ്ഥാന ജനറൽ സെക്രട്ടറി ജോജി കൂട്ടുമ്മേൽ , സംസ്ഥാന കമ്മറ്റിയംഗങ്ങളായ പ്രദോഷ്.പി, പി.തങ്കച്ചൻ തുടങ്ങിയവർ പങ്കെടുക്കും.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top