എന്‍.ആര്‍.സി നടപ്പാക്കാന്‍ അമിത് ഷായ്ക്ക് ഭയം തോന്നിത്തുടങ്ങി – രാഹുല്‍ ഇല്ലെങ്കിലും പ്രിയങ്കയും കുടുംബവും ഉണ്ട് – ശശി തരൂര്‍ എം പി
കോഴിക്കോട്: പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധക്കാരെ വസ്ത്രം നോക്കി തിരിച്ചറിയാമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയ്ക്കെതിരെ വിമര്‍ശനവുമായി ശശി തരൂര്‍ എം.പി. മോദിയുടെ പ്രസ്താവന മുസ്ലീം വിരുദ്ധമാണെന്നും,പ്രധാനമന്ത്രിയായ ശേഷവും ഇത്തരത്തിലുള്ള പ്രസ്താവനകള്‍ നടത്തുന്നത് വളരെ മോശമാണെന്നും ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ തരൂര്‍ കുറ്റപ്പെടുത്തി.
പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള ജനകീയ പ്രതിഷേധം കനത്തതോടെ എന്‍.ആര്‍.സി നടപ്പാക്കാന്‍ അമിത് ഷായ്ക്ക് ഭയം തോന്നിത്തുടങ്ങിയിട്ടുണ്ടെന്നും, സമരം കൂടുതല്‍ ശക്തമാകുമെന്നും തരൂര്‍ വ്യക്തമാക്കി. അതേസമയം, രാഹുല്‍ ഗാന്ധി ഇല്ലാത്തത് സമരത്തെ ബാധിക്കില്ലെന്നും, പ്രിയങ്ക ഗാന്ധി ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ മുന്നിലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്