കുമ്മനം ജയിക്കുമെന്ന സര്‍വേ വന്നു – വോട്ടര്‍മാര്‍ കോണ്‍ഗ്രസിനു വോട്ടു ചെയ്തു, കഴിഞ്ഞ തവണത്തേക്കാള്‍ ഭൂരിപക്ഷത്തിനു ജയിക്കുമെന്ന് ശശി തരൂര്‍
തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് ബിജെപി സ്ഥാനാര്‍ഥി കുമ്മനം രാജശേഖരന്‍ വിജയിക്കുമെന്ന തരത്തില്‍ പുറത്തുവന്ന സര്‍വേ കോണ്‍ഗ്രസിന് ഗുണം ചെയ്‌തെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി ശശി തരൂര്‍. ബിജെപി ജയിക്കാന്‍ സാധ്യതയുണ്ടെന്ന വാര്‍ത്തകള്‍ വന്നതോടെ അപകടം മണത്തെ വോട്ടര്‍മാര്‍ കൂട്ടത്തോടെ കോണ്‍ഗ്രസിന് വോട്ടു ചെയ്‌തെന്ന് ശശി തരൂര്‍ അഭിപ്രായപ്പെട്ടു. കരണ്‍ ഥാപ്പറുമായുള്ള അഭിമുഖത്ിതലാണ് തരൂരിന്റെ വിലയിരുത്തല്‍.
കഴിഞ്ഞ തവണത്തേക്കാള്‍ വലിയ ഭൂരിപക്ഷത്തോടെ ഇത്തവണ താന്‍ ജയിക്കുമെന്ന് തരൂര്‍ പറഞ്ഞു. കുമ്മനം ജയിക്കുമെന്ന സര്‍വേ വന്നത് കോണ്‍ഗ്രസിനാണ് ഗുണം ചെയ്തതെന്നു വ്യക്തമാണെന്ന് തരൂര്‍ അഭിപ്രായപ്പെട്ടു. പ്രീ പോള്‍ സര്‍വേകള്‍ക്ക് ഒരടിസ്ഥാനവുമില്ല. 10 ലക്ഷം പേര്‍ വോട്ടു ചെയ്യുന്ന മണ്ഡലത്തിലെ 250 പേരോടു ചോദിച്ചാണ് പ്രവചിക്കുന്നത് തരൂര്‍ പറഞ്ഞു.
പ്രചാരണത്തില്‍ സജീവമായില്ലെന്ന് ആരോപണമുയര്‍ന്നവര്‍ക്കെല്ലാം ക്ലീന്‍ ചിറ്റ് നല്‍കാന്‍ കഴിയില്ല. എന്നാല്‍ കോണ്‍ഗ്രസ് നേതാക്കള്‍ പ്രചാരണത്തിനിറങ്ങുന്നില്ലെന്നു പറഞ്ഞു താന്‍ എ.ഐ.സി.സി.ക്കു പരാതി നല്‍കിയിട്ടില്ലെന്ന് തരൂര്‍ ആവര്‍ത്തിച്ചു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്