×

‘ഷൈന്‍ ചെയ്യാന്‍ നേതാക്കള്‍ വയനാട്ടില്‍’; മറ്റ് മണ്ഡലങ്ങളില്‍ ആളും അനക്കവുമില്ല- തരൂരിനെ പിന്നാലെ പരാതിയുമായി 5 പേര്‍

തിരുവനന്തപുരം: കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രചാരണത്തില്‍ നിന്നു വിട്ടുനില്‍ക്കുന്ന ആക്ഷേപവുമായി കൂടുതല്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍. തിരുവനന്തപുരത്തെ സ്ഥാനാര്‍ത്ഥി ശശി തരൂരിനും, പാലക്കാട്ടെ സ്ഥാനാര്‍ത്ഥി വികെ ശ്രീകണ്ഠനും പിന്നാലെ കോഴിക്കോട്ടെ സ്ഥനാര്‍ത്ഥി എംകെ രാഘവനും രംഗത്ത്.

നേതാക്കളെല്ലാം വയനാട്ടിലണെന്നും പ്രവര്‍ത്തിക്കാനാളില്ലെന്നുമാണ് എംകെ രാഘവന്റെ പരാതി. ഇതേതുടര്‍ന്ന് ഡിസിസി പ്രസിഡന്റ് ടി സിദ്ദിഖിനോടും, കെസി അബുബിനോടും കെപി അനില്‍കുമാറിനോടും കൂടുതല്‍ ശ്രദ്ധിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

തിരുവനന്തപുരം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂരിന്റെ തെരഞ്ഞടുപ്പ് പ്രചാരണത്തിന്റെ മേല്‍നോട്ടം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നേരിട്ട് ഏറ്റെടുക്കും.പാലക്കാട്ടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കെ ശങ്കരനാരായണനെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. രണ്ടു ദിവസത്തിനുള്ളില്‍ തിരുവനന്തപുരം മണ്ഡലത്തിലെ പ്രധാന നേതാക്കളുമായി ചര്‍ച്ച നടത്തും. ശശി തരൂരിന്റെ പരാതിയെത്തുടര്‍ന്നാണ് നടപടി. നേതാക്കള്‍ പ്രചാരണത്തില്‍ സഹകരിക്കുന്നില്ലെന്നായിരുന്നു തരൂരിന്റെ പരാതി

ഇക്കാര്യത്തിലുള്ള അതൃപ്തി തരൂര്‍ ഹൈക്കമാന്‍ഡിനേയും കെപിസിസി നേതൃത്വത്തേയും അറിയിച്ചു. എന്നാല്‍ പരാതി ഉന്നയിച്ചിട്ടില്ലെന്നായിരുന്നു തരൂരിന്റ പ്രതികരണം. ചിലയിടങ്ങളില്‍ ചിലര്‍ പോരായ്മകള്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ടെന്നും അത് പാര്‍ട്ടി പരിഹരിക്കുമെന്നും തരൂര്‍ പറഞ്ഞു.

തിരുവനന്തപുരത്തെ പ്രചാരണത്തിന്റ പേരില്‍ തനിക്കെതിരെ ചിലര്‍ സമൂഹമാധ്യങ്ങളില്‍ അനാവശ്യകാര്യങ്ങള്‍ പ്രചരിപ്പിക്കുന്നതായി കാണിച്ച്‌ വി.എസ് ശിവകുമാര്‍ എംഎല്‍എ ഡിജിപിക്ക് പരാതി നല്‍കിയിരുന്നു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top