സരിന് ഉള്‍പ്പെടെയുള്ള യൂത്ത് കോണ്‍ഗ്രസുകാരെ പരിഹസിച്ച് ‘വെറുതെ ഒരു ഭാര്യ അല്ല’ എന്ന കമന്റുമായി ദിവ്യ എസ് അയ്യര്‍
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതിയില്‍ മുഖ്യമന്ത്രി പിണറായിയെ പുകഴ്ത്തുകയും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പേര് പരാമര്‍ശിക്കുകയും ചെയ്യാതിരുന്ന വിഴിഞ്ഞം തുറമുഖ എംഡി ദിവ്യ എസ് അയ്യര്‍ക്കെതിരെ യൂത്ത് കോണ്‍ഗ്രസ് നേതാവ് പി.
സരിന് ഉള്‍പ്പെടെ ഒട്ടേറെ യൂത്ത് കോണ്‍ഗ്രസ്, കോണ്‍ഗ്രസ് നേതാക്കള്‍ സൈബര്‍ ആക്രമണം നടത്തിയിരുന്നു.
ഇപ്പോള്‍ അതിന് മറുപടിയായി ‘വെറുതെ ഒരു ഭാര്യ അല്ല’ എന്ന തലക്കെട്ടോടെ രംഗത്ത് വന്നിരിക്കുകയാണ് ദിവ്യ എസ് അയ്യര്‍. ഭര്‍ത്താവും കോണ്‍ഗ്രസ് യുവ നേതാവുമായ എസ് ശബരീനാഥിനൊപ്പമുള്ള ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചുകൊണ്ടാണ് ദിവ്യ എസ് അയ്യര്‍ യൂത്ത് കോണ്‍ഗ്രസുകാര്‍ക്ക് മറുപടി നല്‍കിയത്.
ഇതിനെതിരെയും യൂത്ത് കോണ്‍ഗ്രസ് ദിവ്യ എസ് അയ്യര്‍ക്കെതിരെ സൈബര്‍ ആക്രമണം തുടരുകയാണ്. വിഴിഞ്ഞം തുറമുഖത്ത് കൂറ്റന്‍ ചരക്ക് കപ്പല്‍ എത്തിയ വേളയില്‍ നടത്തിയ പ്രസംഗത്തില്‍ ഉമ്മന്‍ ചാണ്ടിയുടെ പേര് മനപൂര്‍വ്വം ദിവ്യ എസ് അയ്യര്‍ വിട്ടുകളയുകയായിരുന്നു. പകരം അസാധ്യമായതിനെ സാധ്യമാക്കുന്ന മുഖ്യമന്ത്രിയാണ് പിണറായി എന്ന രീതിയില്‍ പുകഴ്ത്തുകയും ചെയ്തിരുന്നു. വന്‍കിട പദ്ധതികള്‍ കടലാസിലൊതുങ്ങുന്ന കാലം കേരളം മറന്നുവെന്നും അസാധ്യമായത് യാഥാര്‍ത്ഥ്യമായ കാലമാണിതെന്നുമായിരുന്നു പിണറായി സര്‍ക്കാരിനെ പുകഴ്ത്തിക്കൊണ്ട് ദിവ്യ എസ് അയ്യര്‍ നടത്തിയ പ്രസംഗം.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്