‘സാറയുടെ കൈയില്‍ കൊടുത്തു’: ആരാണ് സാറ? – വിവരങ്ങള്‍ കൈമാറിയില്ലെങ്കില്‍ അറസ്റ്റ് തന്നെ
കൊച്ചി: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറും ചാര്‍ട്ടേഡ് അക്കൗണ്ടന്റ് പി. വേണുഗോപാലും തമ്മിലുളള വാട്സാപ്പ് സന്ദേശങ്ങള്‍ ഇങ്ങനെ:
ശിവശങ്കര്‍: എമൗണ്ട് 35 ഉണ്ട്. അതുകൊണ്ട് സെപ്പറേറ്റ് വേണോ?
വേണുഗോപാല്‍: 30 ലക്ഷത്തിന്റെ എഫ്.ഡി ഒാക്കെയാണ്
ശിവശങ്കര്‍ : ഒാകെ.നിങ്ങളുടെയടുത്തേക്ക് 3.30- 3.40 ന് ഞാന്‍ വരാം
(ഇതു താന്‍ അയച്ചതാണോ അതോ മറ്റാരെങ്കിലും അയച്ചതു വേണുഗോപാലിന് ഫോര്‍വേഡ് ചെയ്തതാണോ എന്നുറപ്പില്ലെന്നും , ഇതേക്കുറിച്ച് ഒന്നും പറയാനില്ലെന്നുമായിരുന്നു ഇ.ഡിക്ക് ശിവശങ്കര്‍ നല്‍കിയ മറുപടി.)
വേണുഗോപാല്‍: അവരുടെ സാന്നിദ്ധ്യത്തില്‍ ഇന്നുച്ചയ്ക്ക് രണ്ടിന് ലോക്കറില്‍ വച്ചു
ശിവശങ്കര്‍: താങ്ക്സ്
വേണുഗോപാല്‍: മുറിയില്‍ മറ്റാരുമില്ലെങ്കില്‍ ഫ്രീയാകുമ്ബോള്‍ വിളിക്കുമോ സാര്‍?
ശിവശങ്കര്‍: ഒാകെ.
(ഇതിനെക്കുറിച്ചുള്ള ഇ.ഡിയുടെ ചോദ്യങ്ങള്‍ക്ക് ശിവശങ്കറിന്റെ മറുപടി: നോ കമന്റ്സ്)
വേണുഗോപാല്‍: 17.5 (12 + 4 + 1.5) അവര്‍ക്ക് അയച്ചു കൊടുക്കാം. 1.5 എസ്.ബി.ഐയില്‍ വയ്ക്കാം
ശിവശങ്കര്‍: ഒാകെ.
വേണുഗോപാല്‍: സാറയുടെ കൈവശം കൊടുത്തുവിട്ടു. ഉറപ്പാക്കാന്‍ അവരോടു പറയണം
ശിവശങ്കര്‍: ഒ.കെ. അവര്‍ക്കു കിട്ടി. (തംസ് അപ്പ് ഇമോജി)
(ഇതേക്കുറിച്ചുള്ള ചോദ്യത്തിനും ‘നോ കമന്റ്സ്’ എന്ന് ശിവശങ്കറിന്റെ മറുപടി)
ശിവശങ്കറിനെ കസ്റ്റംസ് വീണ്ടും ചോദ്യംചെയ്യും
മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ കസ്റ്റംസ് പ്രിവന്റീവ് വിഭാഗം വീണ്ടും ചോദ്യംചെയ്യും. വെള്ളിയാഴ്ച 11 മണിക്ക് കൊച്ചി ഓഫീസില്‍ ഹാജരാകണമെന്ന് നിര്‍ദേശിച്ച് നോട്ടീസ് നല്കി. നേരത്തെ രണ്ടുതവണ കസ്റ്റംസ് ചോദ്യംചെയ്തിരുന്നു. എന്‍.ഐ.എ, എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് എന്നിവരും ശിവശങ്കറിനെ തുടര്‍ച്ചയായി ചോദ്യംചെയ്തിരുന്നു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്