×

രണ്ടര രൂപയ്ക്ക് സാനിട്ടറി നാപ്കിന്‍;സര്‍ക്കാര്‍ പദ്ധതിയില്‍ ‘സുവിധ’ വിപണിയില്‍

ന്യൂഡല്‍ഹി: പരിസ്ഥിതി സൗഹൃദവും വിലക്കുറവുമുള്ള സുവിധ സാനിട്ടറി നാപ്കിനുകള്‍ കേന്ദ്ര സര്‍ക്കാര്‍ വിപണിയിലിറക്കി. പ്രധാനമന്ത്രി ഭാരതീയ ജന്‍ഔഷധി പരിയോജനയ്ക്കു കീഴില്‍ ആണ് പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. നാപ്കിനുകള്‍ രാജ്യത്തെ 3200 ജന്‍ ഔഷധികേന്ദ്രങ്ങള്‍ വഴി പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കും.

നിര്‍ധന സ്ത്രീകളെ ലക്ഷ്യമിട്ട് രണ്ടര രൂപയ്ക്കാണ് കേന്ദ്ര സര്‍ക്കാര്‍ ജന്‍ഔഷധി നാപ്കിനുകള്‍ വിപണിയിലെത്തിക്കുന്നത്. അന്തരീക്ഷ വായുവുമായി സമ്ബര്‍ക്കത്തില്‍ വരുമ്ബോള്‍ നശിക്കുന്നതിനാല്‍ പരിസ്ഥിതി സൗഹൃദവുമാണ്.

ഗുണ നിലവാരം കുറഞ്ഞ സാനിട്ടറി നാപ്കിനുകള്‍ ഉപയോഗിക്കുന്ന 58 ശതമാനം സ്ത്രീകള്‍ക്ക് മൂത്രാശയ രോഗങ്ങള്‍ അടക്കം പിടിപിടുന്നത് സര്‍വെയില്‍ വ്യക്തമായിരുന്നു. സ്ത്രീകളുടെ ആരോഗ്യ സംരക്ഷണവും സ്വച്ഛഭാരത് അഭിയാന്‍ ലക്ഷ്യവും ഒന്നിച്ച്‌ നേടുന്നതാണ് ജന്‍ഔഷധി നാപ്കിനുകള്‍. രാജ്യത്ത് ഇതാദ്യമായാണ് സമ്ബൂര്‍ണ പരിസ്ഥിതി സൗഹൃദ നാപ്കിന്‍ വിപണിയിലിറങ്ങുന്നത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top