69000 രൂപ ശമ്പളം കിട്ടിയാല്‍ ഒരാഴ്ച ഒരാഴ്ച ലീവെടുക്കും .., സന്ദീപ് അപകടകാരി
കൊല്ലം: ഡോ. വന്ദനയെ അതിക്രൂരമായി കൊലപ്പെടുത്തിയ എയ്ഡഡ് സ്കൂള്‍ അദ്ധ്യാപകനായ സന്ദീപ് ശമ്ബളം കിട്ടിയാല്‍ ഒരാഴ്ച ലീവിലായിരിക്കും.
ഈ ദിവസങ്ങളില്‍ കൂട്ടുകാരുമായി ചേര്‍ന്ന് മദ്യപിച്ച് കൂത്താടി പ്രശ്നങ്ങളുണ്ടാക്കുന്നത് നാട്ടുകാര്‍ക്ക് തലവേദനയായിരുന്നു.
മദ്യലഹരിയില്‍ വാഹനമോടിച്ച് അപകടങ്ങളുണ്ടാക്കലും പതിവായിരുന്നു. സന്ദീപിന്റെ കാറിന്റെയും ബൈക്കിന്റെയും പല ഭാഗങ്ങളും ഇടിച്ചും ഉരഞ്ഞും ചളുങ്ങിയ നിലയിലാണ്. വാഹനങ്ങളോട് വല്ലാത്ത ഭ്രമമായിരുന്ന ഇയാള്‍ ഇടയ്ക്കിടെ സെക്കന്‍ഡ് ഹാന്‍ഡ് കാറുകള്‍ മാറ്റിവാങ്ങുമായിരുന്നു.
മദ്യപിച്ചുള്ള പ്രശ്നങ്ങള്‍ പതിവായതോടെ വര്‍ഷങ്ങള്‍ക്ക് മുമ്ബ് ബന്ധുക്കള്‍ സന്ദീപിനെ ലഹരി വിമോചന കേന്ദ്രത്തിലെത്തിച്ചു. ചികിത്സ പാതിവഴിയില്‍ ഉപേക്ഷിച്ച് മുങ്ങിയ സന്ദീപ് വീണ്ടും മദ്യപാനത്തിന് അടിമപ്പെട്ടു.
വെളിയം കുടവട്ടൂര്‍ ചെറുകരക്കോണം ശ്രീനിലയത്തില്‍ അദ്ധ്യാപക ദമ്ബതികളായ ഗോപിനാഥന്‍ പിള്ളയുടെയും സരസമ്മയുടെയും രണ്ട് മക്കളില്‍ ഇളയയാളാണ്. ജ്യേഷ്ഠന്‍ ജി. സജിത് കുമാര്‍ ഹയര്‍ സെക്കന്‍ഡറി അദ്ധ്യാപകനാണ്. സന്ദീപും കുട്ടിക്കാലം മുതല്‍ പഠനത്തില്‍ മിടുക്കനായിരുന്നു. തലവൂരില്‍ ടി.ടി.സിക്ക് ഒന്നിച്ച് പഠിച്ച കൊട്ടിയം മൈലക്കാട് സ്വദേശിനിയായ സംഗീത ജീവിത സഖിയായി.
പുറമെ ആരുമായും കലഹമില്ലെങ്കിലും മദ്യപിച്ചെത്തി വീട്ടില്‍ അക്രമം പതിവായിരുന്നു. നാലുവര്‍ഷം മുമ്ബൊരു രാത്രിയില്‍ സന്ദീപ് കൊടുവാളുമായി സംഗീതയെ വെട്ടാന്‍ ഓടിച്ചു. അന്ന് രണ്ട് ആണ്‍മക്കളുമായി സംഗീത സ്വന്തം വീട്ടിലേക്ക് പോയി. പിന്നീട് കരുനാഗപ്പള്ളിയില്‍ സംഗീത സ്വകാര്യ വിദ്യാലയത്തില്‍ അദ്ധ്യാപികയുമായി.
ഉമ്മന്നൂര്‍ വിലങ്ങറ യു.പി സ്കൂളിലെ അദ്ധ്യാപകനായിരുന്നു സന്ദീപ്. ഇവിടെ കുട്ടികള്‍ കുറഞ്ഞതോടെ ജോലി നഷ്ടമായി. പ്രൊട്ടക്ഷന്‍ അദ്ധ്യാപകരുടെ ലിസ്റ്റില്‍ ഉള്‍പ്പെട്ട സന്ദീപിനെ പല സ്കൂളുകളിലും നിയമിച്ചു
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്