കൊല്ലപ്പെട്ട സനല്‍കുമാറിന്റെ ഭാര്യ വിജി സെക്രട്ടറിയേറ്റുമുന്നില് അനിശ്ചിതകാല സത്യഗ്രഹ സമരം ആരംഭിച്ചു

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ കൊല്ലപ്പെട്ട സനല്‍കുമാറിന്റെ ഭാര്യ വിജി സെക്രട്ടറിയേറ്റുമുന്നില് അനിശ്ചിതകാല സത്യഗ്രഹ സമരം ആരംഭിച്ചു. സര്‍ക്കാര്‍ വാഗ്ദാനം പാലിക്കണമെന്നും ജീവിക്കാന്‍ സാഹചര്യമില്ലെന്നും ചൂണ്ടിക്കാട്ടിയാണ് സമരം. വിജിക്കൊപ്പം രണ്ടു മക്കളും സനലിന്റെ മാതാവും സത്യഗ്രഹത്തിനുണ്ട്.
സര്‍ക്കാറിന്റെ ഭാഗത്തു നിന്ന് ഒരു സഹായവും ഇതുവരെ ലഭിച്ചിട്ടില്ലെന്നും വിജി പറഞ്ഞു. താമസിക്കുന്ന വീട് ജപ്തി ഭീഷണിയിലാണ്. ജീവിക്കാന്‍ മാര്‍ഗമില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. നവംബര്‍ അഞ്ചിനാണ് ഡിവൈഎസ്പി ഹരികുമാറുമായുള്ള വാക്കുതര്‍ക്കത്തിനൊടുവില്‍ സനല്‍കുമാര്‍ കൊല്ലപ്പെടുന്നത്.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്