പള്ളികളിലും ക്ഷേത്രങ്ങളിലും ക്ലബുകളിലമുള്ള സമ്മാന കൂപ്പണ്‍ പദ്ധതി നിര്‍ത്തണമെന്ന് ലോട്ടറി വകുപ്പ് ; തീരുമാനം മന്ത്രിസഭയ്ക്ക് വിട്ടു
നിലവില്‍ ഐപിസി 294 എ പ്രകാരം ഭാഗ്യക്കുറിയും നറുക്കെടുപ്പും നടത്താന്‍ സര്‍ക്കാരിനു മാത്രമാണ് അവകാശമുള്ളത്. മറ്റു സമ്മാനക്കൂപ്പണുകള്‍ വില്‍ക്കുന്നതും നറുക്കെടുക്കുന്നതും നിയമവിരുദ്ധവും, ആറുമാസം തടവോ പിഴയോ രണ്ടുംകൂടിയോ ശിക്ഷ ലഭിക്കാവുന്ന കുറ്റവുമാണ്. എങ്കിലും സംസ്ഥാനത്തുടനീളം ഇത്തരം നറുക്കെടുപ്പുകള്‍ സജീവമാണ്. തൃശൂരില്‍ അടുത്തിടെ സമ്മാനകൂപ്പണ്‍ നറുക്കെടുപ്പിലൂടെ ഭൂമിയും സ്ഥലവും വില്ക്കാന് ശ്രമിച്ചതു ഭാഗ്യക്കുറി വകുപ്പ് ഇടപെട്ടു തടഞ്ഞിരുന്നു. തിരുവനന്തപുരം, മലപ്പുറം, കാസര്‍ഗോഡ് ജില്ലകളില്‍ ഇത്തരത്തില്‍ ഭൂമി വില്‍ക്കുന്നതിനെതിരെ ഭാഗ്യക്കുറി വകുപ്പിനു പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍തലത്തില്‍ ഉത്തരവ് പുറപ്പെടുവിക്കാന്‍ ഒരുങ്ങുന്നത്.
കെഎസ്എഫ്ഇ, ഖാദി സ്ഥാപനങ്ങള്‍ക്കു പ്രത്യേക അപേക്ഷപ്രകാരം സമ്മാനകൂപ്പണ്‍ വിതരണത്തിനും നറുക്കെടുപ്പിനും അനുമതി കൊടുത്തിട്ടുണ്ട്. സര്‍ക്കാര്‍ പൊതുപരിപാടികളില്‍പോലും പണം വാങ്ങാതെ നടത്തുന്ന സമ്മാനകൂപ്പണ്‍ നറുക്കെടുപ്പുകളുടെ നിയമസാധുതയും ഭാഗ്യക്കുറി വകുപ്പ് ആരായുന്നുണ്ട്.
ഉത്തരവ് പുറത്തിറങ്ങുന്നതോടെ ക്രിസ്മസ്, ഓണം, വിഷു തുടങ്ങിയ ആഘോഷവേളകളില്‍ ക്ഷേത്രങ്ങളും പള്ളികളും സ്ഥാപനങ്ങളും സംഘടനകളും നടത്തുന്ന സമ്മാനകൂപ്പണ്‍ നറുക്കെടുപ്പുകള്‍ സാധ്യമല്ലാതാകും.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്