×

‘ ബിജെപിയുടെ 70 % വോട്ടുകള്‍ എങ്ങോട്ട് വേണമെങ്കിലും മറിക്കാന്‍ ആര്‍എസ്എസിന് സാധിക്കും ‘:- കേരളത്തില്‍ എല്‍ഡിഎഫിന് ഭരണതുടര്‍ച്ച ഉണ്ടാക്കാന്‍ ആര്‍എസ്‌എസ് ;

കോണ്‍ഗ്രസ് വിമുക്ത ഭാരതം ലക്ഷ്യമിട്ടിരിക്കുന്ന സംഘപരിവാര്‍ അജണ്ഡയില്‍ ആര്‍എസ്‌എസ് വിചാരിച്ചാല്‍ കേരളത്തില്‍ എല്‍ഡിഎഫിന് ഭരണതുടര്‍ച്ച ഉണ്ടാകുമെന്ന് സമസ്ത പത്രം സുപ്രഭാതത്തിന്റെ മുഖക്കുറിപ്പ്. ബിജെപിയ്ക്ക് സംസ്ഥാനത്ത് ലഭിക്കുന്ന 70 ശതമാനം വോട്ടുകള്‍ എവിടേയ്ക്ക് വേണമെങ്കിലും മറിക്കാന്‍ നിഷ്പ്രയാസം ആര്‍എസ്‌എസിന് കഴിയുമെന്നും രഹസ്യമായി അക്കാര്യം നിര്‍വ്വഹിക്കാനുള്ള കേഡര്‍ സംഘടനാ സംവിധാനം ആര്‍എസ്‌എസിന് ഉണ്ടെന്നും ലേഖനത്തില്‍ പറയുന്നു.

‘കോണ്‍ഗ്രസ് മുക്ത കേരളം ആര്‍എസ്‌എസ് അജണ്ഡ’ എന്ന പേരില്‍ കുറിച്ച മുഖപ്രസംഗത്തിലാണ് സമസ്ത ഇക്കാര്യം പറഞ്ഞിട്ടുള്ളത്. എല്‍ഡിഎഫിന് ഭരണതുടര്‍ച്ച നല്‍കി യുഡിഎഫിനെ ഇല്ലാതാക്കുക ആദ്യലക്ഷ്യം. അതിന് പിന്നാലെ യുഡിഎഫിന്റെ ഈ തകര്‍ച്ച മുതലെടുത്ത് പ്രതിപക്ഷത്തേക്ക് വരികയും പിന്നാലെ 2026 ല്‍ അധികാരം പിടിക്കുക എന്ന ആസൂത്രിത നീക്കമാണ് ബിജെപിയും ആര്‍എസ്‌എസും കേരളത്തില്‍ നടത്തുന്നത്. പ്രധാനമായും രണ്ടു പാര്‍ട്ടികള്‍ മത്സരിക്കുന്ന കേരളത്തില്‍ കോണ്‍ഗ്രസിനെ അകറ്റി നിര്‍ത്തി പ്രതിപക്ഷറോള്‍ ഏറ്റെടുക്കുക ആദ്യ ലക്ഷ്യം. കോണ്‍ഗ്രസിന് പ്രതിപക്ഷ സ്ഥാനം നഷ്ടമാകുന്നതോടെ മറ്റൊരു പ്രതിപക്ഷത്തിനാകും വഴിയൊരുങ്ങുക.

അധികാരവും സമ്ബത്തും ഉള്ളിടത്തേക്ക് മറുകളം ചാടാന്‍ യാതൊരു മനസ്സാക്ഷികുത്തുമില്ലാത്ത രാഷ്ട്രീയ നേതാക്കള്‍ ഏറെയുള്ള കേരളത്തില്‍ ഭരണവും പ്രതിപക്ഷ സ്ഥാനവും നഷ്ടമായല്‍ യുഡിഎഫില്‍ നിന്നും വന്‍ കൊഴിഞ്ഞു പോക്ക് ഉണ്ടാകുമെന്നും മറുഭാഗത്തേക്ക് പോകാന്‍ എല്‍ഡിഎഫില്‍ നിന്നു പോലും ആള്‍ക്കാരുണ്ടാകുമെന്നും ലേഖനം വിലയിരുത്തുന്നു. ഇത്തരമൊരു രാഷ്ട്രീയ സാഹചര്യം സംജാതമായാല്‍ അതിന്റെ ഗുണഭോക്താക്കള്‍ ബിജെപി അല്ലാതെ മറ്റൊന്നായിരിക്കില്ല. അതിലൂടെ അവര്‍ക്ക് സംസ്ഥാനത്ത് ഭരണത്തില്‍ കയറാനും വഴിതുറക്കും. മതേതര കേരളം അതിന് നല്‍കേണ്ടി വരുന്ന വില കനത്തതായിരിക്കും.

തെരഞ്ഞെടുപ്പിന് മുന്നോടിയായി 140 നിയമസഭാ മണ്ഡലങ്ങളിലും ബിജെപി നടത്തുന്ന പഠന ശിബിരങ്ങളില്‍ എല്‍ഡിഎഫിനുള്ള സഹായം സംസ്ഥാന നേതാക്കള്‍ തന്നെ നിര്‍ദേശം നല്‍കി വരുന്നുണ്ടെന്നും രണ്ടു മുന്നണികള്‍ എല്ലാക്കാലത്തും മത്സരിക്കുന്ന കേരളത്തില്‍ കോണ്‍ഗ്രസിന്റെ സ്ഥാനം കയ്യാളാനുമാണ് ബിജെപി ലക്ഷ്യം. സംഘപരിവാര്‍ അജണ്ഡ സംസ്ഥാനത്ത് ഇടതുസര്‍ക്കാരും നടത്തിപ്പോരുന്നുണ്ടെന്ന് പറയുന്നു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top