സെലീനയെ പിടികൂടിയോ ? തൊടുപുഴക്കാരുടെ ചോദ്യം ഇങ്ങനെ – ലഹരിക്ക് അടിമപ്പെട്ട് സര്‍ജിക്കല്‍ ബ്ലേഡ് ഉപയോഗിച്ച് അക്രമിക്കുന്നു
സെലീന ആര് ? തൊടുപുഴയില്‍ കോവിഡിനേക്കാള്‍ ഭയം സെലീനയെ .
തൊടുപുഴ പോലീസ് സ്‌റ്റേഷന്‍, സിവില്‍ സ്‌റ്റേഷന്‍, മുനിസിപ്പാലിറ്റി, തുടങ്ങിയ പ്രദേശങ്ങളിലാണ് ലഹരിക്ക് അടിമപ്പെട്ട് അക്രമകാരിയായി മാറിയ
സെലീനയുടെ സ്വേര്യ വിഹാരം നടക്കുന്നത്. മാസ്‌ക് ധരിക്കാതെയാണ് എപ്പോഴും നടക്കുന്നത്. സ്ത്രീകളെ ഇടിക്കുകയും മറ്റുമാണ് ഇവരുടെ പ്രധാന വിനോദം. കഞ്ചാവും മദ്യവും, പുകവലിയും ശീലമാക്കിയിരിക്കുകയാണ് സെലീനയെന്ന് നാട്ടുകാര്‍ തന്നെ പറയുന്നു. കഴിഞ്ഞ കുറേക്കാലമായിട്ട് ആളുകളുടെ ദേഹോപദ്രവം ഏല്‍പ്പിക്കുയാണ് സെലീന. ഇന്നലെ നടന്ന സംഭവം ഇങ്ങനെ –
സെലീനയുടെ അക്രമത്തില്‍ സെക്യൂരി ജീവനക്കാരന്റെ കൈക്ക് ഗുരുതര പരിക്ക്
വെള്ളിയാഴ്ച രാത്രി 10.15ന് തൊടുപുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന് സമീപത്തെ ജോലി സ്ഥലത്ത് വച്ചായിരുന്നു സംഭവം. ഗോള്‍ഡന്‍ സെക്യൂരിറ്റി ഏജന്‍സിയിലെ പാലക്കാട് പട്ടാമ്പി കുമരനെല്ലൂര്‍ സ്വദേശി മോഹനന്‍ നായര്‍ (63) നാണ് പരിക്കേറ്റത്. ജോലി ചെയ്യുന്ന ഷോപ്പിംഗ് കോംപ്ലക്‌സില്‍ വച്ചാണ് അക്രമത്തിനിരയായത്.
സ്ഥലത്തെത്തിയ സെലീന പ്രകോപനമൊന്നും ഇല്ലാതെ മോഹനന്റെ കയ്യില്‍ വെട്ടുകയായിരുന്നു. തുടര്‍ന്ന് സ്ഥലത്ത് നിന്നും പോയ സെലീന ഏതാനും ദൂരെ കടത്തിണ്ണയില്‍ വിശ്രമിക്കുകയായിരുന്ന മറ്റ് രണ്ട് പേരെയും കത്തികൊണ്ട് അക്രമിക്കാന്‍ ശ്രമിച്ചു.
ഇവര്‍ ഓടി രക്ഷപെടുകയായിരുന്നു. ബഹളം കേട്ടെത്തിയവര്‍ അറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ തൊടുപുഴ പോലീസ് മോഹനനെ കരുണ ആശുപത്രിയിലെത്തിച്ചു. പിന്നീട് സെക്യൂരിറ്റിക്കാരന്റെ വീടിന് അടുത്തുള്ള തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ എത്തിച്ച് ഓപ്പറേഷന്‍ ചെയ്തു. സെലീനയെ അറസ്റ്റ് ചെയ്ത് ഉടന്‍ ഏതെങ്കിലും ലഹരി- മാനസിക ആരോഗ്യ കേന്ദ്രത്തില്‍ എത്തിക്കണമെന്നതാണ് ജനപ്രതിനിധികളുടേയും നാട്ടുകാരുടേയും ആവശ്യം.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്