മാസത്തില്‍ ആറ് (അവധി) ദിവസത്തെ വീതം അഞ്ച് മാസം കൊണ്ട് സാലറി ചാലഞ്ച്
തിരുവനന്തപുരം : കോവിഡിനെ തുടര്‍ന്നുള്ള സാമ്ബത്തിക പ്രതിസന്ധി മറികടക്കുന്നതിനുള്ള സാലറി ചലഞ്ചില്‍ തീരുമാനമായി. സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്നും മാസത്തില്‍ ആറുദിവസത്തെ ശമ്ബളം പിടിക്കാനാണ് മന്ത്രിസഭായോഗത്തില്‍ തീരുമാനമായത്. ഇങ്ങനെ തുടര്‍ച്ചയായി അഞ്ചുമാസം ശമ്ബളം പിടിക്കാനാണ് തീരുമാനം.
എല്ലാ സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്നും ശമ്ബളം പിടിക്കാനാണ് തീരുമാനം. ഇത്തരത്തില്‍ ഏതാണ്ട് 6000 കോടിയോളം ലഭിക്കുമെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍. ജീവനക്കാരില്‍ നിന്നും പിടിച്ച തുക പിന്നീട് തിരികെ നല്‍കും. ഈ തീരുമാനത്തോട് ജീവനക്കാര്‍ക്ക് കാര്യമായ എതിര്‍പ്പുണ്ടാകില്ലെന്നാണ് സര്‍ക്കാരിന്‍രെ കണക്കുകൂട്ടല്‍.
20,000 രൂപയ്ക്ക് താഴെ ശമ്ബളമുള്ള പാര്‍ട്ട് ടൈം ജീവനക്കാര്‍ക്ക് സാലറി ചലഞ്ചില്‍ സഹകരിക്കണമോയെന്ന് സ്വന്തം നിലയില്‍ തീരുമാനമെടുക്കാം. ജീവനക്കാര്‍ക്ക് പുറമെ, മന്ത്രിമാര്‍, എംഎല്‍എമാര്‍, ബോര്‍ഡ്- കോര്‍പ്പറേഷന്‍ ചെയര്‍മാന്‍മാര്‍ എന്നിവരുടെ ശമ്ബളവും പിടിക്കും. 30 ശതമാനം വീതമാണ് പിടിക്കുക. ഒരു വര്‍ഷത്തേക്കാണ് ശമ്ബളം പിടിക്കുക.
സാലറി ചാലഞ്ചില്‍ ഒരു ജീവനക്കാരെയും ഒഴിവാക്കേണ്ടതില്ലെന്ന് ധനവകുപ്പ് നിലപാട് സ്വീകരിച്ചിരുന്നു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്