സാലറി ചലഞ്ച്; പണം നല്‍കുന്നില്ലെങ്കില്‍ വേണ്ട- സമരമെന്തിന്- തോമസ് ഐസക്
പ്രതിഷേധിക്കുന്നവര്‍ 2002ലെ കാര്യം മറക്കരുത്. കേരളത്തില്‍ നിലവിലുള്ള കൂലിവ്യവസ്ഥ, പെന്‍ഷന്‍ സമ്ബ്രദായം എന്നിവ അട്ടിമറിക്കുന്നതിനെതിരെയും സംഘടിക്കാനുള്ള സ്വാതന്ത്ര്യം പൊളിച്ചടുക്കാനുള്ള ഗൂഢനീക്കത്തിനെതിരെയുള്ള സംഘടിതപോരാട്ടമായിരുന്നു അത്. ആരാണ് അന്ന് ജീവനക്കാരെ അവഹേളിക്കാനും അപമാനിക്കാനും ജാതിമത പിന്തിരിപ്പന്‍ ശക്തികളെയും സാമൂഹ്യവിരുദ്ധരെയും അണിനിരത്തി പണിമുടക്ക് പൊളിക്കാനും ശ്രമിച്ചത്? അന്ന് ജീവനക്കാര്‍ക്ക് നിഷേധിച്ചതൊക്കെ തിരിച്ചുകൊടുത്തത് 2006ല്‍ അധികാരത്തില്‍ വന്ന ഇടതുസര്‍ക്കാരാണ്.
പൊതുസര്‍വീസിനെ സംരക്ഷിക്കാന്‍ 32 ദിവസം ശമ്ബളം ഉപേക്ഷിച്ചാണ് ജീവനക്കാരും അധ്യാപകരും അന്ന് പണിമുടക്കിയത്. മറന്നുപോകരുത് ആ കാലം. അന്ന് ആ സമരത്തെ ഏറ്റെടുത്തതും വിജയിപ്പിച്ചതും ഈ പൊതുസമൂഹമാണ്. കൂലിവേലക്കാരും അത്താഴപ്പട്ടിണിക്കാരും ചെറുകിട കച്ചവടക്കാരും തൊഴിലാളികളുമടക്കമുള്ള പൊതുസമൂഹം. ഇന്ന് ജീവനക്കാര്‍ ഒരുമാസത്തെ വേതനം സംഭാവന ചെയ്യുന്നത് ആ പൊതുസമൂഹത്തിനു വേണ്ടിയാണ്. നാടാകെയാണ് അതിന്റെ ഉപഭോക്താക്കള്‍.
പ്രളയത്തില്‍ തകര്‍ന്ന കേരളത്തെ നമുക്കു പുനര്‍നിര്‍മ്മിച്ചേ മതിയാകൂ. പ്രളയം വിഴുങ്ങിയതിനെക്കാള്‍ പതിന്മടങ്ങ് ചൈതന്യമുള്ള കേരളമാണ് നമ്മുടെ ലക്ഷ്യം. മഹത്തായ ആ പ്രയത്‌നത്തെ രാഷ്ട്രീയലക്ഷ്യം മുന്‍നിര്‍ത്തി എതിര്‍ക്കുകയാണ് ചിലര്‍. തങ്ങളുടെ വിഹിതം നല്‍കേണ്ടെന്നു തീരുമാനിക്കാന്‍ പൂര്‍ണസ്വാതന്ത്ര്യമുണ്ട്. അതുപയോഗിച്ചു ഈ മഹായത്‌നത്തില്‍ നിന്ന് മാറി നില്‍ക്കാവുന്നതേയുള്ളൂ. ഒരു കടലാസില്‍ ഒപ്പിട്ടു നല്‍കിയാല്‍പ്പോരേ. പണം തന്നില്ലെങ്കിലും അങ്ങനെയെങ്കിലും സര്‍ക്കാരിനെ സഹായിക്കൂ.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്