×

കുമ്പസാരം, ശബരിമല- വിഷയങ്ങളില്‍ രാജ്യത്ത്‌ കലാപം ഉണ്ടാക്കാന്‍ ശ്രമിക്കുന്നു- സജി മഞ്ഞക്കടമ്പില്‍

കോട്ടയം: നൂറ്റാണ്ടുകളായി ഹൈന്ദവ സമുദായത്തില്‍ നിലനിന്ന് പോന്ന ശബരിമലയിലെ സ്ത്രീ പ്രവേശന നിയന്ത്രണവും, കത്തോലിക്ക സമുദായത്തിന്റെ കുമ്ബസാരവും നിര്‍ത്തണം എന്ന് പറയാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കൊ, വനിതാ കമ്മിഷനൊ അധികാരമോ അവകാശമോ ഇല്ലെന്ന് യൂത്ത് ഫ്രണ്ട്(എം) സംസ്ഥാന പ്രസിഡന്റ് സജി മഞ്ഞക്കടമ്ബില്‍.

ഏതെങ്കിലും മതാനുഷ്ടാനങ്ങളില്‍ ഭേദഗതി വേണം എന്ന അഭിപ്രായം ഉയര്‍ന്നാല്‍ അതാത് മത നേതാക്കളും സമുദായ സംഘടനകളും ആയി ചര്‍ച്ച നടത്തുകയാണ് വേണ്ടത് എന്നും, അതിന് പകരം പബ്ലിസിറ്റിക്ക് വേണ്ടി ശബരിമലയില്‍ സ്ത്രികളെ പ്രവേശിപ്പിക്കണമെന്നും കത്തോലിക്ക വിശ്വാസത്തിന്റെ ഭാഗമായ കുമ്ബസാരം നിരോധിക്കണം എന്നും പ്രസ്താവന നടത്തുന്ന ആളുകള്‍ രാജ്യത്ത് കലാപം ഉണ്ടാക്കാനാണ് ശ്രമം നടത്തുന്നത് എന്നും സജി മഞ്ഞക്കടമ്ബില്‍ ആരോപിച്ചു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top