×

കോട്ടയം സീറ്റ് യുവാക്കള്‍ക്ക്; താന്‍ ഇതുവരെ പരാജയപ്പെട്ടിട്ടില്ല; മഞ്ഞക്കടമ്പന്റെ ആവശ്യം ഇങ്ങനെ

കോട്ടയം സീറ്റ് യൂത്ത് ഫ്രണ്ടിന് നല്‍കണമെന്ന് ആവശ്യപ്പെട്ട് കെ എം മാണിക്ക് യൂത്ത് ഫ്രണ്ട് നേതാക്കള്‍ നല്‍കി. കൂടാതെ കഴിഞ്ഞദിവസം വര്‍ക്കിംഗ് പ്രസിഡന്റ് പി ജ ജോസഫിനെ നേരിട്ട് കത്ത് നല്‍കിയെന്നും സജി മഞ്ഞക്കടമ്പന്‍ പറഞ്ഞു. തന്നെ കഴിഞ്ഞ നിയമസഭയില്‍ സ്ഥാനാര്‍ത്ഥി ആക്കേണ്ടതായിരുന്നു. എന്നാല്‍ അതുണ്ടായില്ല.
ഇപ്പോള്‍ 14 ജില്ലാ പ്രസിഡന്റുമാരും യൂത്ത് ഫ്രണ്ടിന് സീറ്റ് നല്‍കണമെന്ന് ആവശ്യപ്പെട്ട് കത്ത് നല്‍കിയി്ട്ടുണ്ട്. ഇത് തള്ളിക്കളയാന്‍ പാര്‍ട്ടിക്ക് സാധിക്കില്ല. ജോസ് കെ മാണി ആദ്യം എം പി ആകുന്നത് യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് ആയിരുന്നപ്പോള്‍ ആണ്. കേരള കോണ്‍ഗ്രസിന് രണ്ട് സീറ്റ് അര്‍ഹതപ്പെട്ടതാണെന്നും അത് കോണ്‍ഗ്രസ് പാര്‍ട്ടി തങ്ങള്‍ക്ക് ലഭ്യമാക്കും.

ചിത്രത്തിൽ ഇനിപ്പറയുന്നത്‌ അടങ്ങിയിരിക്കാം: ഒരു വ്യക്തി, ഇൻഡോർ

കോട്ടയം സീറ്റ് ഇത്തവണ യൂത്ത് ഫ്രണ്ടിനുള്ളതാണ്. നിയമസഭയില്‍ മുന്‍കാലങ്ങളില്‍ മല്‍സരിച്ച് പരാജയപ്പെട്ടവരെ വീണ്ടും നിര്‍ത്താനുള്ള നീക്കം ശരിയല്ല.
താന്‍ ഇതുവരെ പരാജയപ്പെട്ടിട്ടില്ല. പഞ്ചായത്ത് പ്രസിഡന്റും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും ജില്ലാ പഞ്ചായത്ത് മെമ്പറും ആയ തനിക്ക് കോട്ടയം എം പി ആകാനുള്ള എല്ലാ യോഗ്യതയും പിന്തുണയും ഉണ്ട്. ഇനിയെല്ലാം പാര്‍ട്ടിയുടെ ചെയര്‍മാന്‍മാരാണ് തീരുമാനിക്കുന്നത്. താന്‍ ശുഭാപ്തി വിശ്വാസത്തില്‍ തന്നെയാണെന്നും സജി മഞ്ഞക്കടമ്പന്‍ പറഞ്ഞു. കോട്ടയം സീറ്റിനായി അവസാനം വരെ യൂത്ത് ഫ്രണ്ട് സംസ്ഥാന കമ്മിറ്റി തനിക്കൊപ്പം നില്‍ക്കും. അതാണ് 14 ജില്ലാ കമ്മിറ്റികളും ഏകകണ്ഠമായി പ്രമേയം പാസാക്കി ചെയര്‍മാനും വര്‍ക്കിംഗ് ചെയര്‍മാനും അടക്കമുള്ള എല്ലാ എംഎല്‍എമാര്‍ക്കും കത്ത് കൈമാറിയത്.

ചിത്രത്തിൽ ഇനിപ്പറയുന്നത്‌ അടങ്ങിയിരിക്കാം: ഒന്നോ അതിലധികമോ ആളുകൾ, ക്ലോസപ്പ് എന്നിവ
തിരഞ്ഞെടുപ്പ് ചെലവിനുള്ള പണം തന്ന് സഹായിക്കാന്‍ ആളുകളുണ്ട്. ഒരു സ്ഥാനാര്‍ത്ഥിയും മുഴുവന്‍ തുകയും സ്വരുക്കൂട്ടിയല്ലാ മല്‍സരിക്കാന്‍ തയ്യാറാകുന്നത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top