×

നായര്‍ വോട്ടുകള്‍ വിഘടിച്ചു; വീണ ജോര്‍ജ്ജിന്റെ വിജയം പോലെ സജി ചെറിയാന്‍ ജയിച്ചേക്കും കെവിന്‍ വധം – യുഡിഎഫിന്‌ സ്‌ത്രീ പക്ഷ വോട്ടുകള്‍ ലഭിച്ചു

രണ്ടു നായര്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി നായര്‍ സമുദായത്തിന്റെ വോട്ട് പിരിഞ്ഞപ്പോള്‍ ക്രൈസ്തവ വോട്ടുകള്‍ ഒറ്റക്കെട്ടായി സജി ചെറിയാനിലേക്ക് എത്തിക്കാന്‍ കഴിഞ്ഞു. ബിജെപിയിലെയും കോണ്‍ഗ്രസിലെയും ഒരു വിഭാഗം സിപിഐഎമ്മിന് വോട്ട് മറിച്ചിട്ടുണ്ടെന്ന കാര്യവും വ്യക്തമായി. തെരഞ്ഞെടുപ്പിന് പിറ്റേന്ന് മുന്നണികള്‍ കൂട്ടിക്കിഴിച്ച്‌ നടത്തിയ അവലോകനമാണ് ജയസാധ്യത സജി ചെറിയാന് പ്രവചിക്കുന്നത്. മതേതരത്വത്തിന്റെ വക്താക്കളെന്ന് മേനി നടിക്കുന്ന സിപിഎം ഇറക്കിയ ജാതിക്കാര്‍ഡ് കണ്ട് ഞെട്ടിത്തരിച്ചു നില്‍ക്കുകയാണ് കോണ്‍ഗ്രസും ബിജെപിയും. തെരഞ്ഞെടുപ്പിന് മുന്‍പ് പരുമല സെമിനാരിയില്‍ ഓര്‍ത്തഡോക്സ് സഭയുടെ മെത്രാപ്പൊലീത്തയുമായി പിണറായിയും കോടിയേരിയും ചര്‍ച്ച നടത്തിയിരുന്നു.

ബിഡിജെഎസ് മനസാക്ഷി വോട്ടിന് ആഹ്വാനം ചെയ്തു. ഇതിനിടെ ഉമ്മന്‍ ചാണ്ടി അടക്കമുള്ളവര്‍ ചെങ്ങന്നൂരില്‍ തമ്ബടിച്ച്‌ പ്രചാരണവും തുടങ്ങിയതോടെ കാര്യങ്ങള്‍ ഡി വിജയകുമാറിന് അനുകൂലമായി. പ്രചാരണം സമാപനത്തോട് അടുത്തപ്പോള്‍ ബിജെപിയിലും ഒരു ഉണര്‍വ് വന്നു. വിജയകുമാറിന് ജയസാധ്യത തെളിഞ്ഞത് മനസിലാക്കിയതോടെ സജി ചെറിയാനും സമ്മര്‍ദത്തിലാക്കി. തോറ്റാല്‍ ഒറ്റ ലോക്കല്‍ കമ്മറ്റിയെയും ബ്രാഞ്ച് കമ്മറ്റിയെയും വച്ചു പൊറുപ്പിക്കില്ലെന്ന ഭീഷണിയും മുഴങ്ങി. മാറിയ രാഷ്ട്രീയ കാലാവസ്ഥയിലെ ഉപതെരഞ്ഞെടുപ്പ് തോല്‍വി മറ്റൊരു തിരിച്ചടിയാകുമെന്ന് കരുതിയാണ് സാമുദായിക പിന്തുണ തേടിയത്.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ആറന്മുളയില്‍ പരീക്ഷിച്ച അതേ തന്ത്രം തന്നെ ഇവിടെയും പ്രയോഗിക്കുകയാണ് പിന്നീട് ചെയ്തത്. ആറന്മുളയില്‍ ഓര്‍ത്തഡോക്സ് സഭയുടെ സഹായത്തോടെയാണ് വീണയെ വിജയിപ്പിച്ചെടുത്തത്. ബിഡിജെഎസ് വോട്ടുകള്‍ അന്ന് എന്‍ഡിഎയ്ക്ക് പോയപ്പോള്‍ എംടി രമേശിനും ശിവദാസന്‍ നായര്‍ക്കുമായി നായര്‍ വോട്ടുകള്‍ വിഘടിച്ചതോടെ വിജയം വീണയ്ക്ക് ഒപ്പമായി. ഇതേ തന്ത്രം വിജയകരമായി നടപ്പാക്കാന്‍ സിപിഎമ്മിനായി എന്ന് കോണ്‍ഗ്രസും ബിജെപിയും വിലയിരുത്തുന്നു. ശ്രീധരന്‍ പിള്ള മൂന്നാം സ്ഥാനത്തേക്ക് പോകുമെന്ന് സിപിഎം കണക്കു കൂട്ടുന്നു.

എന്‍എസ്‌ എസുകാരനെ ഗവര്‍ണ്ണറാക്കി മാറ്റിയത്‌ നായര്‍ നേതൃത്വത്തിന്‌ ഏറെ സന്തോഷം പകര്‍ന്നിട്ടുണ്ട്‌. കൂടാതെ വെള്ളാപ്പള്ളിയുമായി ഏറെ ആത്മ ബന്ധമുള്ള വി മുരളീധരന്റെ എം പി സ്ഥാനം എസ്‌ എന്‍ഡിപി നേതൃത്വത്തിനും ഏറെ ആഹ്ലാദം നല്‍കുന്നുണ്ട്‌. എങ്കിലും തുഷാറിന്റെ കാര്യത്തിലെ മെല്ലെപ്പോക്ക്‌ ശ്രീധരന്‍പിള്ളയ്‌ക്ക്‌ കിട്ടിയ വോട്ടില്‍ പ്രതിഫലിച്ചേക്കും. ചെങ്ങന്നൂരിലെ എസ്‌ എന്‍ഡിപി നേതൃത്വവുമായി തുഷാറും വെള്ളാപ്പള്ളിയും നല്ല രസത്തിലുമല്ല.
കെവിന്‍ വധം സ്‌ത്രീപക്ഷ വോട്ടുകളില്‍ വിള്ളല്‍ വീഴ്‌ത്തിയതോടെ എന്‍ഡിഎയും യുഡിഎഫും വിജയ പ്രതീക്ഷയില്‍ തന്നെയാണ്‌.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top