55 വയസ് കഴിഞ്ഞ രാഷ്ട്രീയക്കാര്‍ മാറി നില്‍ക്കണമെന്ന് സജി ചെറിയാന്‍;
ആലപ്പുഴ: അധികാര കസേര വിട്ടൊഴിയാത്ത രാഷ്ട്രീയക്കാര്‍ക്കിടയില്‍ വ്യത്യസ്ത ശബ്‌ദവുമായി സി.പി.എം സംസ്ഥാന കമ്മിറ്റി അംഗവും ചെങ്ങന്നൂര്‍ എം.എല്‍.എയുമായ സജി ചെറിയാന്‍. 55 വയസ് കഴിഞ്ഞവര്‍ ജനപ്രതിനിധികളാകുന്നതില്‍ നിന്ന് ഒഴിഞ്ഞ് നില്‍ക്കണമെന്നാണ് സജി ചെറിയാന്‍ ഫേസ്ബുക്കില്‍ കുറിച്ചത്. തന്റെ നിലപാട് വ്യക്തമാക്കി കൊണ്ടുള്ള എം.എല്‍.എയുടെ ഫേസ്‌ബുക്ക് പോസ്റ്റിന് തൊട്ടുപിന്നാലെ സി.പി.എം ജില്ലാ നേതൃത്വത്തിന്റെ മറുപടിയുമെത്തി. എം.എല്‍.എയുടേത് വ്യക്തിപരമായ അഭിപ്രായമാണെന്നും പാര്‍ട്ടിക്ക് അങ്ങനെ ഒരു തീരുമാനം ഇല്ലെന്നുമാണ് ജില്ലാ നേതൃത്വം പ്രതികരിച്ചത്.
രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് പൊതുപ്രവര്‍ത്തനം എത്ര കാലം വരെയും തുടരാം പക്ഷെ 55 വയസ് കഴിഞ്ഞാല്‍ മാറി നില്‍ക്കണമെന്ന് സജി ചെറിയാന്‍ ഫേസ്‌ബുക്കിലൂടെ വ്യക്തമാക്കുന്നു. ഇക്കാര്യത്തില്‍ ഒരു പൊതു തീരുമാനം വരുത്താന്‍ തന്റെ പാര്‍ട്ടി തന്നെ ആദ്യം ആലോചിക്കുമെന്ന് പ്രതീക്ഷയും അദ്ദേഹം പങ്കുവച്ചിരുന്നു.
തനിക്കും 55 വയസ് തികഞ്ഞെന്ന് സജി ചെറിയാന്‍ പോസ്റ്റില്‍ ഓര്‍മപ്പെടുത്തുന്നുണ്ട്. പുതു തലമുറക്ക് അവസരം ഒരുക്കണമെന്നും അവര്‍ കടന്നു വരട്ടെയെന്നും പറഞ്ഞാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്. അതേസമയം ജില്ലയിലെ സീനിയര്‍ നേതാക്കളെ ഉദ്ദേശിച്ചാണ് സജി ചെറിയന്റെ ഫേസ്ബുക്ക് പോസ്റ്റ് എന്നാണ് പ്രതിപക്ഷ ആരോപണം.
സജി ചെറിയാന്റെ ഫേസ്ബുക്ക് പൂര്‍ണരൂപം
രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കും,,, ജനപ്രതിനിധികള്‍ക്കും നിശ്ചിത പ്രായം ഉറപ്പാക്കണം.. എന്നാല്‍ അവര്‍ക്ക് പൊതുപ്രവര്‍ത്തനം എത്ര കാലം വരെയും തുടരാം.. അങ്ങനെയെങ്കില്‍ നാമൊക്കെ തന്നെ മാതൃകയാകണം.. ഒരു പൊതു തീരുമാനം വരുത്താന്‍ എന്റെ പാര്‍ട്ടി ആദ്യം തന്നെ ആലോചിക്കും എന്ന് പ്രതീക്ഷിക്കാം .. എല്ലാ പാര്‍ട്ടികളും ഇത് പരിഗണിക്കണം എന്റെ അഭിപ്രായം 55 വയസ്സ് ,,,,,അത് എന്റെ പ്രായം കൊണ്ടു തന്നെയായതു തന്നെ .. പുതിയ തലമുറ വരട്ടെ ..
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്