ശബരിമല : അടിയന്തര എല്‍ഡിഎഫ് യോഗം നാളെ
തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശന വിധിയുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെതിരായ പ്രചാരണം തടുക്കാന്‍ സിപിഎമ്മിന് തുടക്കത്തിലേ പിഴവ് പറ്റിയെന്ന് സംസ്ഥാന സെക്രട്ടേറിയറ്റില്‍ വിമര്‍ശനം. സുപ്രീംകോടതി വിധി നടപ്പാക്കുന്നതില്‍ ക്ഷേത്രവുമായി ബന്ധപ്പെട്ട തന്ത്രിമാര്‍, പന്തളം മുന്‍ രാജകുടുംബം എന്നിവരുമായി ആശയവിനിമയം നടത്തുന്നതില്‍ തുടക്കത്തില്‍ പിഴവ് പറ്റിയെന്നാണ് വിമര്‍ശനം ഉയര്‍ന്നത്. ആചാര്യ സഭയുടെ അഭിപ്രായം കൂടി പരിഗണിച്ച് തീരുമാനം എടുക്കണമെന്ന് സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാണിച്ചത് അടക്കം വിശദീകരിക്കാന്‍ കഴിയുമായിരുന്നു.
കോടതി വിധിക്ക് പിന്നാലെ അത് പുറപ്പെടുവിക്കാനുണ്ടായ സാഹചര്യവും സര്‍ക്കാര്‍ നിലപാടും വിശദീകരിക്കണമായിരുന്നു. എങ്കില്‍ ബി.ജെ.പിക്കും സംഘ്പരിവാറിനും കോണ്‍ഗ്രസിനും മുതലെടുക്കാന്‍ കഴിയില്ലായിരുന്നു എന്ന അഭിപ്രായവും അവൈലബിള്‍ സെക്രട്ടേറിയറ്റില്‍ അംഗങ്ങള്‍ പ്രകടിപ്പിച്ചു. എന്നാല്‍, തുടക്കത്തില്‍ സര്‍ക്കാര്‍ പുലര്‍ത്തിയ നിസ്സംഗത മുതലെടുത്താണ് കോണ്‍ഗ്രസും പിന്നാലെ ബി.ജെ.പിയും രാഷ്ട്രീയമുതലെടുപ്പ് നടത്തുന്നതെന്നും അംഗങ്ങള്‍ ചൂണ്ടിക്കാട്ടി.
ശബരിമല സ്ത്രീപ്രവേശനത്തിലെ കോടതി വിധിയെ തുടര്‍ന്നുണ്ടായ സാഹചര്യം വിലയിരുത്താന്‍ അടിയന്തര എല്‍ഡിഎഫ് യോഗം വിളിച്ചിട്ടുണ്ട്. നാളെയാണ് ഇടതുമുന്നണി യോഗം ചേരുക. സിപിഎം- സിപിഐ സംസ്ഥാന സെക്രട്ടറിമാര്‍ തമ്മില്‍ നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് തീരുമാനം. വിഷയത്തില്‍ ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും പ്രചാരണത്തിനെതിരായ പരിപാടിക്ക് രൂപം നല്‍കാന്‍ 12ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റും 13ന് സംസ്ഥാന സമിതിയും ചേരും.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്