സ്ത്രീകളുടെ വിജയം’ ; ഉടന്‍ ശബരിമലയില്‍ പ്രവേശിക്കുമെന്ന് തൃപ്തി ദേശായി
ഡല്‍ഹി : ശബരിമലയില്‍ പ്രായഭേദമെന്യേ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്ത് സാമൂഹ്യ പ്രവര്‍ത്തക തൃപ്തി ദേശായി. സുപ്രിം കോടതി വിധി സ്ത്രീകളുടെ വിജയമെന്നാണ് തൃപ്തി വിശേഷിപ്പിച്ചത്. ഉടന്‍ തന്നെ തീയതി പ്രഖ്യാപിച്ച് ശബരിമലയില്‍ പ്രവേശിക്കുമെന്നും തൃപ്തി അറിയിച്ചു.
സ്ത്രീവിവേചനത്തിനെതിരേയും സ്ത്രീവിമോചനത്തിനായുമായി പോരാടുന്ന വ്യക്തിയാണ് ഭൂമാതാ ബ്രിഗേഡ് എന്ന പ്രസ്ഥാനത്തിന്റെ സ്ഥാപകയായ തൃപ്തി ദേശായി. സ്ത്രീപ്രവേശനം നിഷിദ്ധമായിരുന്ന ഹാജി അലി ദര്‍ഗ്ഗയില്‍ പ്രവേശിക്കാന്‍ തൃപ്തി ദേശായിയും കൂട്ടരും നടത്തിയ ശ്രമം ദേശീയ ശ്രദ്ധ നേടിയിരുന്നു.
ഒടുവില്‍ സ്ത്രീപ്രവേശനത്തിന് എതിരല്ലെന്ന് ദര്‍ഗ ട്രസ്റ്റ് സുപ്രീം കോടതിയെ അറിയിച്ചു.ദര്‍ഗയില്‍ സ്ത്രീ പ്രവേശനം തടയാനാകില്ലെന്ന് സുപ്രീം കോടതിയുടെ ഉത്തരവിന് പിന്നാലെ തൃപ്തിയുടെ നേതൃത്വത്തില്‍ നൂറോളം സ്ത്രീകള്‍ ദര്‍ഗയില്‍ പ്രാര്‍ത്ഥന നടത്തുകയും ചെയ്തിരുന്നു.
ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധിയെ കര്‍ണാടക മന്ത്രിയും മുന്‍ സിനിമാ താരവുമായ ജയമാലയും സ്വാഗതം ചെയ്തു
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്