ഞാൻ ഉൾപ്പെടെ രണ്ടുപേർ നിരീശ്വരവാദി- എന്തു വന്നാലും ശബരിമലയില്‍ പോകുമെന്ന് ലിബി,
പത്തനംതിട്ട : ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ ചേര്‍ത്തല സ്വദേശിനിയായ യുവതിയെ തടഞ്ഞു. പത്തനംതിട്ട ബസ് സ്റ്റാന്‍ഡില്‍ വെച്ചാണ് ചേര്‍ത്തല സ്വദേശിനി ലിബിയെ പ്രതിഷേധക്കാര്‍ തടഞ്ഞത്. പമ്ബയിലേക്കുള്ള ബസില്‍ കയറാന്‍ അവരെ അനുവദിക്കില്ലെന്ന് സ്ത്രീകള്‍ അടക്കമുള്ള പ്രതിഷേധക്കാര്‍ അറിയിച്ചു. എന്നാല്‍ ക്ഷേത്രദര്‍ശനം നടത്തിയശേഷമേ തിരിച്ചുപോകൂ എന്ന് ലിബി നിര്‍ബന്ധം പിടിച്ചു. ഇതിനിടെ ചിലര്‍ യുവതിയെ കൈയേറ്റം ചെയ്യാനും ശ്രമിച്ചു.
ഇതിനിടെ പൊലീസ് എത്തി യുവതിക്ക് വലയം തീര്‍ത്തു. പ്രതിഷേധം ശക്തമായതോടെ യുവതിയെ പൊലീസ് പത്തനംതിട്ടയില്‍ നിന്നും മാറ്റി. കോടതി വിധി വന്നതിനെ തുടര്‍ന്ന് ശബരിമലയില്‍ പോകാന്‍ തീരുമാനിച്ചിരുന്നതായി ലിബി പറഞ്ഞു. വ്രതം എടുത്തിരുന്നു. എന്നാല്‍ 41 ദിവസത്തെ വ്രതം എടുത്തിട്ടില്ല. കോടതി വിധി ഉള്ളതിനാല്‍ പൊലീസ് സംരക്ഷണം നല്‍കുമെന്നാണ് പ്രതീക്ഷയെന്നും ലിബി പറഞ്ഞു.
എന്നാല്‍ ജീന്‍സ് ധരിച്ചു വന്ന യുവതി ക്ഷേത്ര ദര്‍ശനം എന്ന ഭക്തിയോടെ വന്നതല്ലെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു. ശബരിമല ക്ഷേത്രത്തില്‍ പോകുമെന്ന് ചേര്‍ത്തന സ്വദേശിനിയായ ലിബി ഇന്നലെ ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചിരുന്നു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്