2100 വര്‍ഷം പഴക്കമുള്ള ആചാരം തെറ്റിക്കാന്‍ വിശ്വാസമുള്ള ഭക്തര്‍ ശ്രമിക്കില്ലെ- മഹേഷ് മോഹനര്
2100 വര്‍ഷം പഴക്കമുള്ള ആചാരം തെറ്റിക്കാന്‍ ശബരിമലയില്‍ വിശ്വാസമുള്ള ഭക്തര്‍ ആരും ശ്രമിക്കില്ലെന്ന് മഹേഷ് മോഹനര് പറഞ്ഞതായി ടൈംസ് ഒഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.
മുമ്ബൊരിക്കലും കേരളം ഒത്തൊരുമയോടെ ഇങ്ങനെയൊരു പ്രശ്‌നത്തെ നേരിട്ടിട്ടില്ലെന്ന് മഹേഷ് മോഹനര് പറഞ്ഞു. ലക്ഷക്കണക്കിനു പേരാണ് ശബരിമലയിലെ ആചാര സംരക്ഷണത്തിനായി രംഗത്തിറങ്ങിയിരിക്കുന്നത്. അവരില്‍ ഭൂരിഭാഗവും സ്ത്രീകളാണ്. ഒട്ടേറെ ഹിന്ദു സംഘടനകള്‍ രംഗത്തുണ്ട്. മാസപൂജയ്ക്കു നട തുറക്കുമ്ബോള്‍ ‘അഹങ്കാരികളായ’ സ്ത്രീകള്‍ ശബരിമലയിലേക്കു കയറാന്‍ ശ്രമിച്ചാല്‍ ഇവരുടെ രോഷം അതിവേഗം അകമത്തിലേക്ക് എത്തിയേക്കും- മഹേഷ് മോഹനര് പറഞ്ഞു.
2100 വര്‍ഷം പഴക്കമുള്ള ആചാരമാണ് ശബരിമലയിലേത്. വിശ്വാസികളായ ആരും അതു ലംഘിക്കാന്‍ ശ്രമിക്കില്ല. സ്ത്രീകള്‍ക്കു പോകാവുന്ന മറ്റ് അയ്യപ്പ ക്ഷേത്രങ്ങളുണ്ട്. ശബരിമലയില്‍ മാത്രമാണ് സ്ത്രീകള്‍ക്കു വിലക്ക്.
ശബരിമല വിഷയത്തില്‍ പന്തളം കൊട്ടാരം പ്രതിനിധികള്‍ക്കൊപ്പം കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയെ സന്ദര്‍ശിച്ചതായി മഹേഷ് മോഹനര് പറഞ്ഞു. നിയമ പ്രശ്‌നങ്ങളുണ്ടെങ്കിലും പ്രതിഷേധം ഗുണം ചെയ്യുമെന്ന് ജെയ്റ്റ്‌ലി പറഞ്ഞതായി മഹേഷ് മോഹനര് വ്യക്തമാക്കി.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്