×

ജഡ്ജിമാര്‍ക്ക് മുമ്പില്‍ സിറ്റിംഗിന് 9 ലക്ഷം വരെ വാങ്ങുന്ന വമ്പന്‍ പട ; പ്രയാറിന് വേണ്ടി മനു സിങ്ങ്്വവി

ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ടെത്തിയ ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ഈ വിഷയത്തില്‍ എത്തിയിരിക്കുന്ന എല്ലാ ഹര്‍ജികളും കോടതി ഇന്ന് പരിഗണിക്കുമ്ബോള്‍ ഭരണഘടനാ ബെഞ്ചിന് മുന്നില്‍ ഹാജരാകുന്നത് മുതിര്‍ന്ന അഭിഭാഷകരുടെ വന്‍പട.

തന്ത്രി കണ്ഠര് മോഹനര്‍ക്ക് വേണ്ടി അര്യമാ സുന്ദരവും, തന്ത്രി കണ്ഠര് രാജീവരര്‍ക്ക് വേണ്ടി വി.ഗിരിയും, എന്‍എസ്‌എസിന് വേണ്ടി കെ.പരാശരനും കോടതിയിലെത്തും. അഭിഷേക് മനു സിങ്വിയാണ് ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന് വേണ്ടി ഹാജരാവുന്നത്. അയ്യപ്പസേവാ സംഘത്തിന് വേണ്ടി മുകുള്‍ റോത്ത്ഗിയും, ശബരിമല ദര്‍ശനത്തിന് അനുമതി തേടിയ നാല് സ്ത്രീകള്‍ക്ക് വേണ്ടി അഡ്വ.ഇന്ദിരാ ജയ്‌സിങ്ങും ഹാജരാവും.

പ്രമുഖ അഭിഭാഷകരെയാണ് ഹര്‍ജിക്കാരെല്ലാം സുപ്രീംകോടതിയില്‍ തങ്ങള്‍ക്കായി ഹാജരാക്കുന്നത്. ഒരു തവണ ഹാജരാവുന്നതിന് 9  ലക്ഷം രൂപ വരെ പ്രതിഫലം വാങ്ങുന്നവരാണ് ഇവരില്‍ പലരും. ദേവസ്വം ബോര്‍ഡിന് വേണ്ടി സി.യു.സിങ് ഹാജരാവുമ്ബോള്‍, പന്തളം കൊട്ടാരത്തിന് വേണ്ടി മോഹന്‍ പരമേശ്വരന്‍, അരവിന്ദ് ദത്താര്‍, കെ.രാധാകൃഷ്ണന്‍ എന്നിവര്‍ ഹാജരാവും.

 

സ്റ്റാന്‍ഡിങ് കോണ്‍സല്‍ അഡ്വ.ജി.പ്രകാശ്, മുതിര്‍ന്ന അഭിഭാഷകന്‍ ജയദീപ് ഗുപ്ത എന്നിവരാണ് സംസ്ഥാന സര്‍ക്കാരിന് വേണ്ടി കോടതിയിലുണ്ടാവുക. കേസില്‍ കേന്ദ്ര സര്‍ക്കാര്‍ കക്ഷിയല്ലാ എങ്കിലും അഡീഷണല്‍ സോളിസിറ്റര്‍മാരില്‍ ആരെങ്കിലും കേസ് പരിഗണിക്കുമ്ബോള്‍ കോടതിയിലുണ്ടാവും.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top